' പുറത്തുചാടു​േമ്പാൾ കെണിവെച്ച്​ പിടിക്കണം, തലകീഴായി കെട്ടിത്തൂക്കണം' *മർദനമേറ്റ്​ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ കെ.ആർ. മീരയുടെ പ്രതികരണം

കോട്ടയം: അട്ടപ്പാടി മുക്കാലിയിൽ നാട്ടുകാരുടെ മർദനമേറ്റ് ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് എഴുത്തുകാരി കെ.ആർ. മീര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. പോസ്റ്റ് ഇങ്ങനെ: അടുത്ത തവണ പുറപ്പെടുേമ്പാൾ കൂടുതൽ പേരെ കൂട്ടണം. ചെണ്ടകൊട്ടിയും പടക്കംപൊട്ടിച്ചും ഗുഹ വളഞ്ഞ് വിരട്ടണം. വാതിൽക്കൽ കരിയില കൂട്ടിയിട്ട് പുകക്കണം. പേടിച്ചരണ്ട് പുറത്തുചാടുേമ്പാൾ കെണിവെച്ച് പിടിക്കണം. തലകീഴായി കെട്ടിത്തൂക്കണം. വലിയ ചെമ്പിൽ വെള്ളം നിറക്കണം അടിയിൽ തീ കൂട്ടണം. ആ ചാക്കിലെ അരിയും മല്ലിപ്പൊടിയുമിട്ട് തിളപ്പിക്കണം. ആ കെട്ടിലെ ബീഡിവലിച്ച് കാത്തിരിക്കണം. എല്ലുംതോലും കളയുേമ്പാൾ ബാക്കിയാകുന്ന ഒരുപിടി വേവ് പാകമാകുേമ്പാൾ ആക്രാന്തവും വാക്കുതർക്കവുമില്ലാതെ ഒരുമയോടെ പങ്കിട്ടു തിന്നണം. നിങ്ങളെന്താണിങ്ങനെ എന്ന് നിത്യമായി പകച്ച പളുങ്ക് കണ്ണുകൾ എനിക്ക്. വാക്കുകൾ തെറ്റിപ്പോയ ചുവന്ന നാവ് നിനക്ക്. കരിഞ്ഞ പാമ്പുപോലെ കറുത്തുണങ്ങിയ കുടൽ ലവന്. ആരും കോർത്തുപിടിച്ചിട്ടില്ലാത്ത വിരലുകൾ ഇവന്. ആരും തലോടിയിട്ടില്ലാത്ത പാദങ്ങൾ മറ്റവന്. ചങ്കുപണ്ടേ ദ്രവിച്ചുപോയി. ശ്വാസകോശങ്ങൾ അലുത്തുപോയി. പക്ഷേ പേടിച്ചു പേടിച്ചു പേടിച്ചു മെഴുമെഴുത്തുപോയ വെളുവെളുത്ത തലച്ചോർ സ്വയമ്പനാണ്. ഉപ്പും മുളകും ചേർക്കേണ്ടതില്ല. ഇത്തരം ഇറച്ചിക്ക് അല്ലെങ്കിലേ ഉവർപ്പാണ്. കാടി​െൻറയും കണ്ണീരി​െൻറയും എരിവുള്ള കവർപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.