തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ അത്യപൂർവ ശസ്​ത്രക്രിയ

തൊടുപുഴ: ചാഴികാട്ട് ആശുപത്രിയിൽ അത്യപൂർവ ശസ്ത്രക്രിയ. 11 വയസ്സുള്ളപ്പോൾ ഊഞ്ഞാലിൽനിന്ന് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തേടാതിരുന്നതുമൂലം മൂക്കി​െൻറ വളർച്ചയെ ബാധിച്ച് ആകൃതി നഷ്ടപ്പെട്ട 22കാരനായ ബിബിനാണ് ശസ്ത്രകിയ നടത്തിയത്. ഓഗ്മെേൻറഷൻ റൈനോപ്ലാസ്റ്റി എന്ന അത്യപൂർവ സർജറിയിലൂടെ രോഗിയുടെ വാരിയെല്ലിലെ തരുണാസ്ഥിയുടെ ഒരു ഭാഗം എടുത്ത് മൂക്കിലെ തരുണാസ്ഥിയുടെ ഭാഗത്ത് ഗ്രാഫ്റ്റ് ചെയ്ത് മൂക്കി​െൻറ സ്വാഭാവിക ആകൃതി വീണ്ടെടുക്കുകയായിരുന്നു. ഇ.എൻ.ടി ഹെഡ് നെക് വിഭാഗത്തിലെ ഡോ. പോൾ കെ. എബ്രഹാമും പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. രഞ്ചി ഐസക് ജയിംസും ഡോ. ശങ്കർ ദാസും സർജറിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.