അക്ഷരനഗരിയിൽ മാതൃഭാഷ സ്​നേഹികളുടെ സംഗമം

കോട്ടയം: ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോഓപറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പി​െൻറ (ഇസ്കഫ്) ആഭിമുഖ്യത്തിൽ തിരുനക്കര മൈതാനിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മാതൃഭാഷ സംരക്ഷണ സമ്മേളനത്തിൽ ഭാഷാസ്നേഹികൾ ഒത്തുചേർന്നു. ബുധനാഴ്ച വൈകീട്ട് ആറിന് ആരംഭിച്ച് രാത്രി ഏറെ വൈകിയാണ് പരിപാടി അവസാനിച്ചത്. നാം മുന്നിട്ടിറങ്ങിയില്ലെങ്കിൽ 50 വർഷത്തിനകം മലയാളഭാഷക്ക് മരണം സംഭവിക്കുമെന്ന ഭാഷാസ്നേഹികളുടെ ആശങ്ക അസ്ഥാനത്തല്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എ.പി. അഹമ്മദ് മാഷ് അഭിപ്രായപ്പെട്ടു. കോടതികളും ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെ എല്ലായിടത്തും മാതൃഭാഷയിലായിരിക്കണം അറിയിപ്പുകളും അപേക്ഷകളും ഉത്തരവുകളും എഴുതപ്പെടേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന നിർവാഹകസമിതി അംഗം വി.വൈ. പ്രസാദ് അധ്യക്ഷതവഹിച്ചു. ഗ്രാമീണഭാഷയിൽ കഥകൾ എഴുതി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ അശോക് വിക്രമൻ, േപ്രംകുമാർ കുമാരമംഗലം എന്നിവരെ സംസ്ഥാന ഗ്രന്ഥശാല നിർവാഹകസമിതി അംഗം ലതിക സുഭാഷും എ.പി. അഹമ്മദ് മാഷും ചേർന്ന് പൊന്നാട അണിയിച്ചു. സമ്മേളനത്തിൽ ഇസ്കഫ് ദേശീയ നിർവാഹകസമിതി അംഗം അഡ്വ. പ്രശാന്ത് രാജൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ് ജോജി കൂട്ടുമേൽ, പരിസ്ഥിതി പ്രവർത്തകൻ കെ. ബിനു, യുവകലാസാഹിതി ജില്ല പ്രസിഡൻറ് എലിക്കുളം ജയകുമാർ, ഇസ്കഫ് നേതാക്കളായ റോജൻ ജോസ്, ബേബി ജോസഫ്, രാജേഷ് രാജൻ എന്നിവർ സംസാരിച്ചു. ഫിലിം ഫെസ്റ്റിവൽ കോട്ടയം: കുടുംബശ്രീ ജില്ല മിഷ​െൻറയും കേരള ചലച്ചിത്ര അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ മാമ്മൻ മാപ്പിള ഹാളില്‍ നടന്ന ഫിലിം ഫെസ്റ്റിവൽ കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോന ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷനേതാവ് സി.എൻ. സത്യനേശന്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം നഗരസഭ കുടുംബശ്രീ ചെയര്‍പേഴ്സൺമാരായ അഞ്ജലിദേവി, രജിത വിനോദ്, കേരള ചലച്ചിത്ര അക്കാദമി റീജനല്‍ കോഒാഡിനേറ്റര്‍ എ. സാബു എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച ചിറക്കടവ് കമ്യൂണിറ്റി ഹാളില്‍ വാഴൂര്‍, കാഞ്ഞിരപ്പളളി ബ്ലോക്കിലെ പ്രവര്‍ത്തകര്‍ക്കായും സിനിമപ്രദര്‍ശനം നടക്കും. 24ന് ളാലം, ഇരാറ്റുപേട്ട ബ്ലോക്കുകളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭരണങ്ങാനം പഞ്ചായത്ത് ഹാളിലും പ്രദര്‍ശനം നടത്തും. മാന്‍ഹോള്‍, ഒറ്റാല്‍, ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ തുടങ്ങിയ സിനിമകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉത്സവത്തിന് കൊടിയേറി എരുമേലി: പത്തുദിവസം നീളുന്ന ഉത്സവത്തിന് എരുമേലി ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍ കൊടിയേറി. തന്ത്രിമുഖ്യന്‍ താഴമണ്‍മഠം കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി പി.കെ. മനോജ് നമ്പൂതിരി, കീഴ്ശാന്തി എ.എന്‍. ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.