എതിർപ്പ്​ അവഗണിച്ച്​ കെ.എഫ്​.ഡി.സി എം.ഡി നിയമനവുമായി സി.പി.​െഎ

പത്തനംതിട്ട: ജീവനക്കാരുടെ എതിർപ്പ് അവഗണിച്ച് പൊതുമേഖല സ്ഥാപനമായ കേരള വനം വികസന കോർപറേഷനിലെ (കെ.എഫ്.ഡി.സി) മാനേജിങ് ഡയറക്ടർ നിയമനവുമായി സി.പി.െഎ മുന്നോട്ട്. സർവിസിൽനിന്ന് വിരമിച്ചശേഷം െഎ.എഫ്.എസ് ലഭിച്ചതിനെത്തുടർന്ന് തിരിച്ചുവിളിച്ച െഡപ്യൂട്ടി കൺസർവേറ്റർ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ എം.ഡിയായി നിയമിക്കാനാണ് തീരുമാനിച്ചത്. സർവിസ് ചട്ടങ്ങൾ ചൂണ്ടിക്കാട്ടി സെക്രേട്ടറിയറ്റിലെ ഉദ്യോഗസ്ഥരും കെ.എഫ്.ഡി.സിയിലെ ജീവനക്കാരും ഇതിനെ എതിർത്തു. എന്നാൽ, സർവിസ് ചട്ടം ഭേദഗതിചെയ്ത് നിയമനവുമായി മുന്നോട്ടുപോകാനാണ് വനം മന്ത്രിയുടെ നിർദേശമെന്ന് അറിയുന്നു. കൺസ്യൂമർഫെഡ് എം.ഡി നിയമനം ഹൈകോടതി റദ്ദാക്കിയതിനുപിന്നാലെയാണ് സർവിസ് ചട്ടം ലംഘിച്ച് കെ.എഫ്.ഡി.സിയിൽ എം.ഡിയെ നിയമിക്കുന്നതെന്നാണ് സി.െഎ.ടി.യു യൂനിയൻ ചൂണ്ടിക്കാട്ടുന്നത്. 2005ൽ ഭേദഗതിചെയ്ത കെ.എഫ്.ഡി.സി സർവിസ് ചട്ടമനുസരിച്ച് മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെടേണ്ടത് വനം വകുപ്പിലെ ചീഫ് കൺസർവേറ്റർ തസ്തികയിലുള്ള മുതിർന്ന ഉദ്യോഗസ്ഥനാണ്. അതിനുപകരം ജൂനിയർ തസ്തികയായ െഡപ്യൂട്ടി കൺസർവേറ്ററെ നിയമിക്കുന്നതിലെ നിയമപ്രശ്നങ്ങൾ ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടർന്നാണ് സർക്കാർ ഉത്തരവിറങ്ങിയിട്ടും ചുമതല ഏറ്റെടുത്തില്ല. എന്നാൽ, അഖിലേന്ത്യ സർവിസ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പാർട്ടി സമ്മേളനത്തിലേക്ക് പോയതോടെയാണ് തിരക്കിട്ട് ഉത്തരവിറക്കുന്നത്. വ്യാഴാഴ്ച തന്നെ ചുമതലയേൽക്കാനാണ് ഉദ്യോഗസ്ഥന് സി.പി.െഎ നേതൃത്വം നിർദേശം നൽകിയതെന്ന് അറിയുന്നു. സർവിസ് ചട്ടപ്രകാരം കെ.എഫ്.ഡി.സി ജനറൽ മാനേജറുേടത് കൺസർവേറ്റർക്ക് തുല്യമായ തസ്തികയാണ്. െഡപ്യൂട്ടി കൺസർവേറ്റർ എം.ഡിയാകുന്നതോടെ ഇതും തർക്കവിഷയമാകും. ചട്ടം ഭേദഗതി ചെയ്യൽ എളുപ്പമല്ലെന്നും പറയുന്നു. സർവിസ് സംഘടനകളുമായി ചർച്ചചെയ്ത് വേണം ഭേദഗതി നടപ്പാക്കാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.