എം.ജിയിൽ നിയമന വിവാദത്തിൽ കുടുങ്ങി പുറത്താവുന്ന രണ്ടാമത്തെ വി.സി

കോട്ടയം: എം.ജി സർവകലാശാലയിൽ നിയമന വിവാദത്തിൽ കുടുങ്ങി പുറത്താവുന്ന രണ്ടാമത്തെ വൈസ് ചാൻസലറാണ് ഡോ. ബാബു സെബാസ്റ്റ്യൻ. ഡോ. എ.വി. ജോർജായിരുന്നു ആദ്യയാൾ. നിയമന നടപടികളുമായി ബന്ധപ്പെട്ട് പദവിയിൽ തുടരാൻ മതിയായ യോഗ്യതയില്ലെന്ന ഹൈകോടതി വിധിയാണ് ഇരുവരെയും കുടുക്കിയത്. 10 വർഷം അധ്യാപകസേവനം വേണമെന്ന യു.ജി.സി ചട്ടം പാലിച്ചിട്ടില്ലെന്നും വി.സിയെ തെരഞ്ഞെടുക്കാൻ നിയമിച്ച സമിതി രൂപവത്കരണത്തിൽ അപാകതയുണ്ടെന്നും ഹൈകോടതി നിരീക്ഷിച്ചു. ബാബു സെബാസ്റ്റ്യേനക്കാൾ യോഗ്യതയുള്ള രണ്ടുപേർ ഉണ്ടായിരിക്കെ അന്നത്തെ വി.സി നിയമന സമിതി നടത്തിയ നടപടിക്രമങ്ങൾ ചട്ടപ്രകാരമായിരുന്നില്ലെന്നും ഹൈകോടതി കുറ്റപ്പെടുത്തിയിട്ടുണ്ട്. 10 വർഷം പ്രഫസറായി പ്രവൃത്തിപരിചയമുള്ളയാളെയാണ് വി.സിയായി പരിഗണിക്കേണ്ടത്. ബാബു സെബാസ്റ്റ്യനൊപ്പം പരിഗണിക്കപ്പെട്ട മറ്റ് രണ്ടുപേർക്ക് 19ഉം 17ഉം വർഷം സർവകലാശാല പ്രഫസർമാറായി പരിചയമുള്ളവരായിരുന്നു. ഇൗ യോഗ്യതയില്ലെങ്കിൽ 10 വർഷത്തെ ഗവേഷണ പരിചയവും വിദ്യാഭ്യാസ സ്ഥാപനത്തി​െൻറ ഡയറക്ടറായി 10 വർഷ പരിചയവും വേണം. ഇതൊന്നും ഉണ്ടായിരുന്നില്ല. പാലാ സ​െൻറ് തോമസ് കോളജിൽ മലയാള വിഭാഗം മേധാവിയായിരുന്നുവെന്നത് മാത്രമായിരുന്നു യോഗ്യത. വി.സിയാകാൻ ബാബു സെബാസ്റ്റ്യൻ സമർപ്പിച്ച ബയോഡാറ്റയിൽ റഫറൻസായി നൽകിയിരുന്നത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ. അബ്ദുറബ്ബി​െൻറയും പേരായിരുന്നു. ഇത് വി.സി നിർണയ സമിതിയെ സ്വാധീനിക്കാനായിരുന്നുവെന്ന ആരോപണവും നിലനിൽക്കുന്നു. 2014ലാണ് ഡോ. ബാബു സെബാസ്റ്റ്യൻ എം.ജി വി.സിയാവുന്നത്. ഏറെ വിവാദങ്ങൾ നിയമനത്തെ ബാധിച്ചെങ്കിലും അതെല്ലാം പിന്നീട് അവഗണിക്കപ്പെട്ടു. 2014ലാണ് നിയമന വിവാദത്തിൽ കുടുങ്ങി മുൻ വി.സി േഡാ. എ.വി. ജോർജ് പുറത്തായത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജിയോളജി വിഭാഗം മേധാവിയായിരുന്നു ഡോ. ജോർജ്. വിഷയത്തിൽ ഇടപെട്ട അന്നത്തെ ഗവർണർ ഷീല ദീക്ഷിത് സർവകലാശാല വി.സിയെ പുറത്താക്കിയ നടപടി കേരള ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു. വി.സി നിയമനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ബയോഡാറ്റയിൽ തെറ്റായ വിവരം നൽകിയെന്നായിരുന്നു ജോർജിനെതിരെയുള്ള പ്രധാന ആരോപണം. േഡാ. എ.വി. ജോർജ് 2013 ജനുവരി അഞ്ചിനാണ് എം.ജിയിൽ വി.സിയായി ചുമതലയേറ്റത്. പദവിയിൽ ഒന്നരവർഷം പൂർത്തിയാക്കിയിരുന്നു. ബയോഡാറ്റയിൽ തെറ്റായ വിവരം നൽകിയെന്ന് ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് അംഗമായിരുന്ന ടി.കെ. സജീവ് നൽകിയ പരാതിയിലായിരുന്നു നടപടി. ഡോ. എ.വി. ജോർജി​െൻറ വി.സി നിയമനവും അന്ന് വിവാദത്തിന് വഴിവെച്ചിരുന്നു. വി.സി നിർണയ സമിതിയിൽ ഉൾെപ്പട്ട മൂന്ന് പേരുകളിൽനിന്നാണ് ജോർജിനെയും തെരഞ്ഞെടുത്തത്. അന്നും 10 വർഷം പ്രഫസറാകണമെന്ന യു.ജി.സിയുടെ നിർദേശമാണ് വിവാദത്തിന് ഇടയാക്കിയത്. നിയമന വിവാദത്തിൽ കുടുങ്ങി രണ്ടാമനും പദവിയിൽനിന്ന് പുറത്തേക്കുള്ള വഴിതുറന്നതിൽ സമാനതകൾ ഏറെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.