രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു

കടുത്തുരുത്തി: രോഗിയുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. ശനിയാഴ്ച വൈകീട്ട് നാലിന് സിലോൺ കവലക്ക് സമീപം എബനൈസർ ബൈബിൾ കോളജിന് മുന്നിലാണ് സംഭവം. ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്‌ പോയ ആംബുലൻസും കോട്ടയം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോയ കാറുമാണ് ഇടിച്ചത്. അപകടത്തിൽ കാർ ഭാഗികമായി തകർന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. സ്വകാര്യ ബസ് സമരം വൈക്കം ഡിപ്പോക്കും നേട്ടം വൈക്കം: സ്വകാര്യ ബസ് സമരം വൈക്കം െക.എസ്.ആർ.ടി.സി ഡിപ്പോക്കും നേട്ടമായി. രണ്ടുലക്ഷം രൂപയുടെ വർധനയാണ് വെള്ളിയാഴ്ച കലക്ഷനിലുണ്ടായത്. വെള്ളിയാഴ്ച 6,94,463 രൂപയാണ് ലഭിച്ചത്. വ്യാഴാഴ്ച 4,94,738 രൂപയാണ് ലഭിച്ചത്. സമരത്തെ തുടർന്ന് സർവിസുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 47 ഷെഡ്യൂളാണ് നടത്തിയത്. എറണാകുളം-വൈറ്റില, വൈക്കം-പാല തുടങ്ങിയ ഭാഗങ്ങളിലേക്ക് കൂടുതൽ ബസ് ഒാടിച്ചു. ചേർത്തല-ആലപ്പുഴ ഭാഗങ്ങളിലേക്കും അധിക സർവിസ് നടത്തി. കാഞ്ഞിരപ്പള്ളി ഡിവിഷന്‍; വിവിധ കെട്ടിട നിര്‍മാണങ്ങൾക്ക് രണ്ടുകോടി കാഞ്ഞിരപ്പള്ളി: ജില്ല പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ വിവിധ പ്രദേശങ്ങളില്‍ 13 കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടി ജില്ല പഞ്ചായത്ത് ഫണ്ട്, ആര്‍.എം.എസ്.എ ഫണ്ട് എന്നിവ പ്രകാരം അനുവദിച്ചതായി ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. വിവിധ പദ്ധതികൾക്ക് അനുവദിച്ച തുക (ബ്രാക്കറ്റിൽ ലക്ഷം രൂപ): കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കപ്പാട് ഗവ. ഹൈസ്കൂൾ പുതിയ കെട്ടിട നിര്‍മാണം (78), ആറാം വാര്‍ഡില്‍ ആനിത്തോട്ടം അംഗന്‍വാടി കെട്ടിടനിര്‍മാണം (രണ്ട്), എട്ടാം വാര്‍ഡില്‍ പേട്ട ജങ്ഷനില്‍ ആധുനിക സൗകര്യങ്ങളോടെ ബസ് കാത്തിരിപ്പുകേന്ദ്രം (10), 12ാം വാര്‍ഡില്‍ പട്ടിമറ്റത്ത് വനിത വ്യവസായ പരിശീലന കേന്ദ്രം (10), 21ാം വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് വളപ്പില്‍ പകല്‍വീട് പൂര്‍ത്തീകരണവും കുടുംബശ്രീ കാര്യാലയവും (15), മണിമല ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ 18ാം നമ്പര്‍ പതാലിപ്ലാവ് അംഗന്‍വാടി നിർമാണം (രണ്ട്), രണ്ടാം വാര്‍ഡില്‍ പൂവത്തോലി പട്ടികജാതി കോളനിയില്‍ സാംസ്‌കാരിക നിലയം (10), എലിക്കുളം ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ 47ാം നമ്പര്‍ മാനോലി അംഗന്‍വാടി കെട്ടിട നിര്‍മാണത്തിന് ജില്ല പഞ്ചായത്ത് വിഹിതം (രണ്ട്), ഒമ്പതാം വാര്‍ഡില്‍ പനമറ്റം വെളിയന്നൂര്‍ ഭാഗത്ത് വയോജന വിനോദവിശ്രമ കേന്ദ്രവും അംഗന്‍വാടിയും (20), വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ 116ാം നമ്പര്‍ അടാമറ്റം അംഗന്‍വാടി നിര്‍മാണത്തിന് ജില്ല പഞ്ചായത്ത് വിഹിതം (രണ്ട്), ആറാം വാര്‍ഡ് മൂങ്ങാനിയില്‍ സ്വാശ്രയ കാര്‍ഷിക സമിതിക്ക് കാര്‍ഷിക വിപണനകേന്ദ്രം (17), ഏഴാം വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം പട്ടികവര്‍ഗ ഊരുകൂട്ട സാംസ്‌കാരിക നിലയം നിർമാണം (30), എട്ടാം വാര്‍ഡില്‍ 81ാം നമ്പര്‍ കോത്തലപ്പടി അംഗന്‍വാടി നിർമാണം (രണ്ട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.