ആലപ്പുഴയിൽ കെ.എസ്​.യു^സി.പി.എം സംഘർഷം

ആലപ്പുഴയിൽ കെ.എസ്.യു-സി.പി.എം സംഘർഷം ആലപ്പുഴ: സംസ്ഥാന സമരകാഹള സമ്മേളനത്തി​െൻറ ഭാഗമായി കെ.എസ്.യു നടത്തിയ റാലി അക്രമാസക്തമായതോടെ ആലപ്പുഴ നഗരം ശനിയാഴ്ച വൈകുന്നേരം മുതൽ മണിക്കൂറുകളോളം തെരുവുയുദ്ധത്തി​െൻറ പ്രതീതിയിലായി. ബീച്ച് റോഡ് വഴി നഗരത്തിലേക്ക് പ്രവേശിച്ച റാലിക്കിടെ ഒരുസംഘം പ്രവർത്തകർ റോഡരികിലെ സി.പി.എമ്മി​െൻറയും ഡി.വൈ.എഫ്.െഎയുടെയും കൊടികളും കൊടിമരങ്ങളും നശിപ്പിക്കുകയും പ്രേകാപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കം. ഇവരെ അനുനയിപ്പിക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും കാര്യമായി ഫലം കണ്ടില്ല. റാലി ഇരുമ്പുപാലം കടന്ന് ചെത്തുതൊഴിലാളി യൂനിയൻ ഒാഫിസിന് സമീപം എത്തിയപ്പോൾ ഒാഫിസിന് മുന്നിലെ കൊടികളും മറ്റും നശിപ്പിച്ചു. ഒാേട്ടാറിക്ഷകൾക്കും മറ്റും കല്ലേറിൽ കേടുപാട് സംഭവിച്ചു. സമ്മേളനത്തിന് എത്തിയ നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ, പി.ടി. തോമസ് എം.എല്‍.എ ഉൾപ്പെടെയുള്ളവർ മുല്ലക്കലിലെ വേദിയിൽനിന്ന് മടങ്ങിയ ഉടനെയാണ് സി.പി.എം പ്രവർത്തകർ എത്തിയത്. അക്രമത്തിന് മറുപടി പറയാൻ സംഘം ചേർന്നെത്തിയ ഇവരെ വടികളുമായി കെ.എസ്.യു പ്രവർത്തകർ നേരിട്ടു. ഏറെനേരം കല്ലേറിലും ഏറ്റുമുട്ടലിലും ബഹളത്തിലും വേദിയുടെ പരിസരം മുങ്ങി. അടികൊണ്ടും വീണും പലർക്കും പരിക്കേറ്റു. പ്രവർത്തകരെ കൊണ്ടുവന്ന ആറോളം ബസുകൾക്കുനേരെ കല്ലേറുണ്ടായി. സി.പി.എം പ്രവർത്തകരുടെ ആക്രമണം നേരിടാൻ കഴിയാതെ ഭൂരിഭാഗം കുട്ടികളും ഒാടി. പലരും വന്ന വാഹനങ്ങളിൽ അഭയംതേടി. വൻ പൊലീസ് സന്നാഹമാണ് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്ര​െൻറ നേതൃത്വത്തിൽ വിവരമറിഞ്ഞ് എത്തിയത്. ആറോളം ബസുകളുടെയും പത്തോളം കാറുകളുടെയും ചില്ല് തകർന്നു. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ കാറി​െൻറ ചില്ലും തകർന്നിട്ടുണ്ട്. സി.പി.എം സംഘത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെങ്കിലും തുടക്കത്തിൽ ഫലം കണ്ടില്ല. കെ.എസ്. ശബരീനാഥ്, പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ തുടങ്ങി നിരവധി നേതാക്കൾ കുട്ടികളെ സുരക്ഷിതമായി മടക്കിവിടുന്നതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു. രാത്രി ഒമ്പതിന് ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്. ഇരു വിഭാഗത്തിലുംപെട്ട നിരവധിപേർക്കും പൊലീസുകാർക്കും നിസ്സാര പരിക്കേറ്റു. നഗരത്തിൽ ഇന്ന് ഉച്ചവരെ ഹർത്താൽ ആലപ്പുഴ: കെ.എസ്.യു-സി.പി.എം സംഘർഷത്തിൽ പ്രതിഷേധിച്ച് ഇരുകൂട്ടരും ഞായറാഴ്ച രാവിലെ ആറ് മുതൽ ഉച്ചവരെ ആലപ്പുഴയിൽ ഹർത്താൽ പ്രഖ്യാപിച്ചു. കെ.എസ്.യു സമ്മേളന നഗരി സി.പി.എം-ഡി.വൈ.എഫ്.െഎ പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു പറഞ്ഞു. എന്നാൽ, കുട്ടികളെ ഉപയോഗിച്ച് കോൺഗ്രസ് ആലപ്പുഴയിൽ നടത്തിയ അഴിഞ്ഞാട്ടത്തിന് എതിരെയുള്ള ജനവികാരമാണ് ഉച്ചവരെയുള്ള ഹർത്താലെന്ന് സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.