വിവാഹ തട്ടിപ്പുകാരിയും ക്വ​േട്ടഷൻ സംഘവും പിടിയിൽ

കായംകുളം: വീട്ടിൽ അതിക്രമിച്ച് കയറിയ വിവാഹ തട്ടിപ്പുകാരിയും ക്വേട്ടഷൻ സംഘവും പിടിയിലായി. കോട്ടയം മുട്ടമ്പലം കരയിൽ ജ്യുവൽ ഹോമിൽ കേപ്ടൗൺ ഫ്ലാറ്റിൽ ലീലാമ്മ ജോർജ് (ആലീസ് ജോർജ് -44), ക്വേട്ടഷൻ സംഘാംഗങ്ങളായ കോട്ടയം അർപ്പൂക്കര വില്ലൂന്നി സ്വദേശികളായ കൊപ്രാലിൽ ജയ്സ്മോൻ േജക്കബ് (24), പാലത്തൂർ ടോമി േജാസഫ് (21), ചക്കിട്ടപ്പറമ്പി അഖിൽ (21), മാഞ്ഞൂർ സൗത്ത് തെക്കേപ്പറമ്പിൽ രതീഷ് (26) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ കറ്റാനം കുറ്റിയിൽ പരേതനായ ജേറോ ഡേവിഡി​െൻറ വീട്ടിലാണ് ഇവർ കയറിയത്. ഗേറ്റും മുൻവശത്തെ വാതിലും തകർത്ത് അകത്തുകയറിയ സംഘം ഇവിടെയുണ്ടായിരുന്ന ജെറോമി​െൻറ ബന്ധുവിനെ മർദിച്ചു. രക്ഷപ്പെട്ട ഇയാൾ നാട്ടുകാരെ കൂട്ടി സംഘത്തെ തടഞ്ഞുെവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. കോടതി ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വീട്ടിനുള്ളിൽ കടക്കാൻ ശ്രമിച്ചത്. വിവാഹ തട്ടിപ്പിലൂടെ കുപ്രസിദ്ധി നേടിയ ആലീസ് ജോർജിനെതിരെ നിരവധി കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. ഭാര്യയുമായി അകന്നുനിൽക്കുന്ന സമയത്ത് ജെറോ ഡേവിഡ് വിവാഹതട്ടിപ്പിൽ കുടുങ്ങിയിരുന്നു. തുടർന്ന് വീടും വസ്തുവും ആലീസി​െൻറ പേരിലേക്ക് മാറ്റി. ഇതിനിടയിലാണ് ചവറയിലടക്കമുള്ള വിവാഹ തട്ടിപ്പിനെ തുടർന്ന് ആലീസ് പൊലീസ് പിടിയിലായത്. ഇതോടെ ജെറോമും പൊലീസിൽ പരാതി നൽകി. തുടർന്ന് വസ്തുവി​െൻറ ആധാര നടപടികൾ റദ്ദ് ചെയ്യുകയും ഇവ മക​െൻറ പേരിലേക്ക് മാറ്റുകയും ചെയ്തു. ജെറോം മരണപ്പെട്ടതോടെ അവകാശം സ്ഥാപിക്കാനായി നിരവധി തവണ എത്തിയെങ്കിലും ബന്ധുക്കളുടെയും നാട്ടുകാരുടെയും എതിർപ്പിനെ തുടർന്ന് വീട്ടിൽ കയറാനായില്ല. ഇതേ തുടർന്നാണ് ക്വേട്ടഷൻ സംഘത്തോടൊപ്പം വീട് പിടിച്ചെടുക്കാനായി എത്തിയത്. നാട്ടുകാരെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച സംഘത്തെ പൊലീസ് കീഴ്പ്പെടുത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഭാര്യ മരിച്ചുപോയവരെയും ഭാര്യയുമായി പിണങ്ങി നിൽക്കുകയും ചെയ്യുന്ന പ്രവാസികളെ ഭർത്താക്കൻമാരാക്കി തട്ടിപ്പ് നടത്തുന്ന രീതിയാണ് ഇവർ സ്വീകരിച്ചിട്ടുള്ളത്. ഭർത്താവ് മരിച്ചതായുള്ള ഇടവക വികാരിയുടെ വ്യാജ കത്ത് തയാറാക്കിയാണ് തട്ടിപ്പ്. വൈവാഹിക പരസ്യത്തിലൂടെയാണ് ആളെ കണ്ടെത്തുന്നത്. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് വള്ളികുന്നം പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.