മാണിക്കൊപ്പം എൽ.ഡി.എഫിൽ തുടരാനാകില്ല ^കാനം രാജേന്ദ്രൻ

മാണിക്കൊപ്പം എൽ.ഡി.എഫിൽ തുടരാനാകില്ല -കാനം രാജേന്ദ്രൻ കറുകച്ചാൽ(കോട്ടയം): കെ.എം. മാണിയെ മുന്നണിയിൽ എടുത്താൽ അവരുമായി യോജിച്ച് എൽ.ഡി.എഫില്‍ തുടരാനാകില്ലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നണിക്ക് നഷ്ടമുണ്ടാകുന്ന ഒരുകാര്യത്തിനും കൂട്ടുനില്‍ക്കാന്‍ സി.പി.െഎ ഇല്ല. മാണിയോടുള്ള എല്ലാ ബഹുമാനവും ആദരവും നിലനിർത്തി പറയുകയാണ്. അവരുമായി യോജിച്ച് മുന്നണിയിൽ മുന്നോട്ടുപോവുകയെന്നത് തങ്ങളെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. ഇനി എന്തുവേണമെന്ന് സി.പി.എമ്മിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. കറുകച്ചാലിൽ സി.പി.െഎ കോട്ടയം ജില്ല സമ്മേളനത്തി​െൻറ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള േകാൺഗ്രസ് മാണിവിഭാഗത്തെ കൂടെക്കൂട്ടുന്നത് മുന്നണിക്ക് നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. അഴിമതിക്കെതിരായ നിലപാടുകൾ ദുർബലമാകാൻ ഇത് കാരണമാകും. പുതിയ ജനവിഭാഗങ്ങളിലേക്ക് കടന്നുകയറാൻ മാണിയെപ്പോലുള്ള മധ്യസ്ഥപ്രാര്‍ഥനക്കാരുടെ ആവശ്യമില്ല. എൽ.ഡി.എഫിന് േനരിട്ട് ഇത്തരം ഇടങ്ങളിലേക്ക ്കടക്കാൻ കഴിയും. മാണിയെ വിശ്വസിക്കരുതെന്ന് 1980ൽ ഇ.കെ. നായനാര്‍ പറഞ്ഞിട്ടുണ്ട്. അതേ നിലപാടാണ് സി.പി.ഐക്കുള്ളത്. നേരേത്ത ജോസഫ് വിഭാഗം എൽ.ഡി.എഫിലുണ്ടായിരുന്നപ്പോൾ തെരഞ്ഞെടുപ്പിൽ ഇടത് വോട്ടുകൾ അവരിലേക്ക് േപാകുന്നുണ്ടെങ്കിലും ഇത് തിരിച്ചുകിട്ടുന്നിെല്ലന്ന് മുന്നണി വിലയിരുത്തിയിരുന്നു. ഇത് എന്തുകൊണ്ടാണ് മറന്നുപോകുന്നത്. ഇടത് ഐക്യത്തിനായി സി.പി.ഐ ഇറങ്ങിവന്ന് കൂടെചേർന്ന ശേഷമാണ് പലർക്കും സെക്രേട്ടറിയറ്റ് കാണാൻ അവസരമുണ്ടായതെന്ന് ഓർക്കണമെന്ന് സി.പി.എമ്മി​െൻറ പേര് പരാമർശിക്കാതെ കാനം പറഞ്ഞു. സി.പി.ഐ ദുർബലമായാൽ ഇടതുമുന്നണി ശക്തമാക്കുമെന്ന ധാരണ വേണ്ട. വേെറ ഏതെങ്കിലും ഗോളത്തിൽനിന്ന് വന്നു പറയുന്നതുപോലെ സി.പി.ഐക്കെതിരെ പറയാതിരിക്കുന്നതാണ് നല്ലത്. എല്ലാവർക്കും എല്ലാം അറിയാം. ഇത്രനാളും കുടെ കഴിഞ്ഞിട്ടും ചാരിത്ര്യത്തിൽ സംശയിക്കുന്നവരോട് എന്തുപറയാനാണ്. സി.പി.െഎ സ്വീകരിക്കുന്ന നിലപാടുകൾ ശരിയാണെന്ന് ജനങ്ങൾ പറയുേമ്പാൾ പരിഭവിച്ചിട്ട് കാര്യമില്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാകരുത് ധാരണകൾ. ആർ.എസ്.എസിനെ എതിർക്കാൻ ആളുകൾ തയാറാകുേമ്പാൾ അവരെ ജാതകം നോക്കി വേർതിരിക്കേണ്ട കാര്യമില്ല-അദ്ദേഹം പറഞ്ഞു. ഒപ്പം നിൽക്കുന്നവർ ബി.ജെ.പി പാളയത്തിലേക്കുപോകാതെ ശ്രദ്ധിക്കണം. സി.പി.എമ്മിൽനിന്ന് ബി.ജെ.പിയിലേക്കുപോകാൻ ഒരുങ്ങുന്നവരെ ഞങ്ങൾ സി.പി.ഐയിലേക്ക് കൈപിടിച്ചുകയറ്റുകയാണ്. സന്ദർഭത്തിനനുസരിച്ച് ആരെയാണ് എതിർക്കേണ്ടതെന്ന തിരിച്ചറിവാണ് കമ്യൂണിസ്റ്റുകാരുടെ മികവ്. മുഖ്യശത്രുവിനെ തിരിച്ചറിയാൻ കഴിയാതെവന്നപ്പോഴെല്ലാം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.