വള്ളികുന്നത്ത്‌ ആർ.എസ്‌.എസ്‌^ഡി.വൈ.എഫ്​.​െഎ സംഘർഷം

വള്ളികുന്നത്ത്‌ ആർ.എസ്‌.എസ്‌-ഡി.വൈ.എഫ്.െഎ സംഘർഷം കായംകുളം: വള്ളികുന്നത്ത്‌ ആർ.എസ്‌.എസ്‌-ഡി.വൈ.എഫ്.െഎ സംഘർഷം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി. ആക്രമണത്തിന് നേതൃത്വം നൽകിയ അഞ്ച് ആർ.എസ്.എസുകാർ കസ്റ്റഡിയിലായതായി സൂചന. 20 ആർ.എസ്.എസുകാരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. വള്ളികുന്നത്ത് വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമണത്തിൽ നാല് വീടിന് നാശം സംഭവിച്ചു. സി.പി.എം ഒാഫിസി​െൻറ ജനൽച്ചില്ലുകൾ തകർത്തു. സി.പി.എം നേതാവായിരുന്ന എൻ. രാമകൃഷ്ണൻ നായർ സ്മാരകമന്ദിരത്തിന് നേരെയും ആക്രമണമുണ്ടായി. തിങ്കളാഴ്ച രാത്രി വാളാച്ചാൽ ജങ്ഷനിൽ പോസ്റ്ററുകൾ പതിച്ച ഡി.വൈ.എഫ്.െഎ പ്രവർത്തകരെ ആർ.എസ്.എസ് സംഘം ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചൊവ്വാഴ്ച പുലർച്ചയോടെയാണ് പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. സംഭവസ്ഥലത്ത് പിക്കറ്റിങ്ങും പട്രോളിങ്ങും ഉൗർജിതമാക്കിയിട്ടുണ്ട്. കുറെ ദിവസങ്ങളിലായി വള്ളികുന്നം കിഴക്കൻമേഖലയിൽ ആർ.എസ്.എസ്-ഡി.വൈ.എഫ്.െഎ സംഘർഷം തുടർച്ചയായി അരങ്ങേറുകയാണ്. വാളാച്ചാൽ സംഭവത്തോടെ പടിഞ്ഞാറൻമേഖലയിലും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.