ദൈവത്തില്‍ സമ്പൂർണ വിധേയത്വമുണ്ടാകണം ^ റവ. ഫ്രാന്‍സിസ് സുന്ദര്‍ രാജ്

ദൈവത്തില്‍ സമ്പൂർണ വിധേയത്വമുണ്ടാകണം - റവ. ഫ്രാന്‍സിസ് സുന്ദര്‍ രാജ് കോഴഞ്ചേരി: ദൈവത്തിങ്കല്‍ സമ്പൂർണ വിധേയത്വമുണ്ടാകുന്നതോടൊപ്പം സ്വര്‍ഗത്തില്‍ തനിക്ക് നിക്ഷേപവും പ്രാർഥനയും വേണമെന്ന്് റവ. ഫ്രാന്‍സിസ് സുന്ദര്‍ രാജ്. തിങ്കളാഴ്ച മാരാമണ്‍ കൺവെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യേശു ക്രിസ്തുവില്‍ ആഴത്തില്‍ ബന്ധമുള്ളവരായിട്ടുവേണം ഓരോ സഭ വിശ്വാസിയും ജീവിക്കേണ്ടത്. റവ. തോമസ് തിമോത്തിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷതവഹിച്ചു. ഭൂമിയില്‍ ഒരു നിക്ഷേപത്തിലും സ്ഥായിയായ നിലനില്‍പില്ല. ക്രിസ്തുവുമാട്ടുള്ള അഭേദ്യബന്ധമാണ് വേണ്ടത്. ക്രിസ്തീയ വിശ്വാസികളുടെ സ്വഭാവം ഏറെ മഹനീയമാകണം. നമ്മളെക്കുറിച്ചു മാത്രം സ്വയം ചിന്തിച്ച് ജീവിതം അവസാനപ്പിക്കാതെ അപര​െൻറ ജീവിതത്തെക്കുറിച്ചും ചിന്തയുണ്ടാകണം. ഒരു സഭയെയും മതത്തെയും മുന്‍വിധിയോടെ കാണരുത്. ഇങ്ങനെ കാണുന്നത് വികല കാഴ്ച ഉള്ളതുകൊണ്ടാണ്. ദൈവത്തിൽ വിശ്വാസം ആഴത്തിലുണ്ടെങ്കില്‍ ഇത് ഇല്ലാതാകും. ഒരു സഭ വിശ്വാസിയും ദുരഭിമാനിയാകരുത്. ജീവിക്കാന്‍ പണം ആവശ്യമാണ്. അക്കാരണംകൊണ്ട് സമ്പത്തിനും പണത്തിനും അടിമകളാകരുത്. ജീവിതം ധനത്തിനും ദൈവത്തിനുമായി പങ്കുവെക്കരുത്. ദൈവവുമായി മാത്രെമ എന്തും പങ്കുവെക്കാവൂ. സമ്പത്തുണ്ടാകാനുള്ള വ്യഗ്രതയില്‍ മാനുഷികമൂല്യങ്ങള്‍ തിരിച്ചറിയാതെപോകരുത്. ആത്മീയതയുടെ പേരില്‍ പരസ്പരം ഭിന്നിക്കരുത്. ഓരോ ശുശ്രൂഷയും മറ്റൊന്നിെനക്കാളും വലുതാെണന്ന ചിന്ത ഉണ്ടാകരുതെന്നും ഫ്രാന്‍സിസ് സുന്ദര്‍ രാജ് പറഞ്ഞു. ഫാ. ബോബി ഫിലിപ് പരിഭാഷപ്പെടുത്തി. ധാർമികമൂല്യങ്ങള്‍ നഷ്ടപ്പെട്ടത് പ്രതിസന്ധികള്‍ക്ക് കാരണം കോഴഞ്ചേരി: ധാർമികമൂല്യങ്ങള്‍ നഷ്ടപ്പെട്ടതാണ് സമൂഹത്തിലെ സമസ്ത പ്രതിസന്ധികള്‍ക്കും കാരണമെന്ന് ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ. മാരാമണ്‍ കൺവെന്‍ഷനോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാഠഭാഗങ്ങളില്‍ മൂല്യബോധത്തിന് പ്രാധാന്യം നല്‍കാത്തതാണ് സമൂഹത്തി​െൻറ ശിഥിലീകരണത്തിന് കാരണം. ഇന്ന് സത്യം തുറന്നുപറയുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു. കഴിഞ്ഞ തലമുറയിൽപെട്ടവര്‍ ദരിദ്രരായിരുന്നെങ്കിലും സത്യം പറയാൻ നിഷ്ടയുള്ളവരായിരുന്നു. സത്യം പറയുന്ന ആ പൂർവികരുടെ ജീവിതം അതുകൊണ്ടുതന്നെ സന്തുഷ്ടമായിരുന്നു. ഇന്ന് പ്രാർഥനയും മൂല്യങ്ങളും നഷ്ടപ്പെട്ട വര്‍ത്തമാന ദുരന്തങ്ങളില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കാനുള്ള യത്‌നമാണ് വേണ്ടത്. തൊഴില്‍ എന്ന ഒറ്റ ലക്ഷ്യം െവച്ചുള്ള വിദ്യാഭ്യാസ സംവിധാനത്തിന് മാറ്റമുണ്ടാകണം. ഒരു വ്യക്തി പാലിക്കേണ്ട മൂല്യങ്ങളെക്കുറിച്ചും മറ്റുള്ളവരോടുണ്ടാകേണ്ട കരുതലിനെക്കുറിച്ചും ത​െൻറ ചുറ്റുപാടുകളുടെ സംരക്ഷണത്തെക്കുറിച്ചുമൊക്കെ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.