രാജുവിന് വനത്തില്‍ അന്ത്യവിശ്രമം

എരുമേലി: ഒന്നര സ​െൻറ് ഭൂമിയില്‍ ജീവിതം കഴിച്ചുകൂട്ടിയ . തെങ്ങില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ മരിച്ച നെടുങ്കാവുവയല്‍ വയലുങ്കല്‍ രാജുവിനാണ് (45) വനത്തിനുള്ളില്‍ മൃതദേഹം അടക്കം ചെയ്യാന്‍ സൗകര്യമൊരുക്കിയത്. വനത്തിനോട് ചേര്‍ന്ന് ഒന്നര സ​െൻറ് ഭൂമിയിലെ പ്ലാസ്റ്റിക് കൊണ്ട് മറച്ച ഷെഡിലാണ് രാജുവും അമ്മ ഏലിയാമ്മയും കഴിഞ്ഞിരുന്നത്. ഒരുമാസം മുമ്പാണ് രാജു തെങ്ങില്‍നിന്ന് വീണ് കിടപ്പിലായത്. ഇതോടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് രാജുവി​െൻറയും പ്രായമായ ഏലിയാമ്മയുടെയും ജീവിതം മുന്നോട്ടു നിങ്ങിയിരുന്നത്. ഞായറാഴ്ച രാവിലെ ആറോടെ രാജു മരിച്ചു. മൃതദേഹം സംസ്‌കരിക്കാന്‍ സൗകര്യമില്ലാതെ വന്നതോടെ ജനപ്രതിനിധികളടക്കം വനപാലകരെ സമീപിച്ചു. തുടര്‍ന്ന് വനത്തില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തനിച്ചായ ഏലിയാമ്മയെ സംസ്കാര ചടങ്ങിനുശേഷം ബന്ധുവീട്ടിലേക്ക് മാറ്റി. സ്വന്തം വീടെന്ന സ്വപ്‌നവുമായാണ് രാജു യാത്രയായത്. സംസ്‌കരിക്കാന്‍പോലും സ്ഥലമില്ലാതെ നിരവധി കുടുംബങ്ങളാണ് എരുമേലിയിലുള്ളത്. എരുമേലി കവുങ്ങുംകുഴിയില്‍ പഞ്ചായത്ത് ശ്മശാനഭൂമി കാട് കയറിക്കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പൊതുശ്മശാനത്തിനായി പഞ്ചായത്ത് സ്ഥലം വാങ്ങിയിട്ട് പത്ത് വര്‍ഷമായെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.