inbox

ഇടവഴിയിലൂടെ പായുന്ന കെ.എസ്.ആർ.ടി.സി ബസുകൾ; ഒഴിഞ്ഞുമാറാനാവാതെ കാൽനടക്കാർ വീതികുറഞ്ഞ റോഡിലൂടെ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വലിയവാഹനങ്ങൾ സഞ്ചരിക്കുന്നത് അപകടത്തിന് ഇടയാക്കുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് സ്ഥിതിചെയ്യുന്ന ടി.ബി റോഡിൽനിന്ന് സ്റ്റാർ ജങ്ഷനിലെ എം.സി റോഡിലേക്ക് എളുപ്പത്തിൽ കടക്കാനുള്ള വീതികുറഞ്ഞ വഴിയിലാണ് അപകടക്കെണി. കോട്ടയത്തെ സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസുകളാണ് (ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട) പ്രധാനമായും ഇൗവഴി ഉപയോഗിക്കുന്നത്. നഗരത്തിലെ കുരുക്ക് ഒഴിവാക്കാൻ ഒാേട്ടായടക്കമുള്ള ചെറിയ വാഹനങ്ങൾ വൺവേയായി ഉപയോഗിക്കുന്ന റോഡാണിത്. കെ.എസ്.ആർ.ടി.സി ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ ടി.ബി ജങ്ഷനിൽനിന്ന് തിരിഞ്ഞാണ് എം.സി റോഡിൽ പ്രവേശിക്കേണ്ടത്. ചിങ്ങവനം ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് പുളിമൂട് ജങ്ഷൻ വഴി ചുറ്റാതെ ടി.ബി ജങ്ഷനിൽനിന്ന് േനരെ സ്റ്റാൻഡിലേക്ക് എത്താൻ അനുവാദമുണ്ട്. ഇൗ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനൊപ്പമാണ് മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും തടസ്സം സൃഷ്ടിച്ച് ഇടവഴിയിലൂടെയുള്ള ബസുകളുടെ സഞ്ചാരം. കെ.എസ്.ആർ.ടി.സി ബസുകൾക്ക് അകമ്പടി സേവിച്ച് മറ്റ് വലിയ വാഹനങ്ങളും ഇൗ വഴി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതോടെ, സ്വകാര്യ ബസുകളുടെ സ്റ്റോപ്പുകൂടിയായ സ്റ്റാർ ജങ്ഷനിൽ വാഹനത്തിരക്ക് ഏറെയാണ്. ഇടവഴിയിൽനിന്ന് അപ്രതീക്ഷിതമായി പ്രധാനപാതയിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ എത്തുന്നത് അപകടത്തിനും ഇടയാക്കുന്നു. ഇൗ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് ഇല്ലാത്തതും ഇക്കൂട്ടർക്ക് തുണയാണ്. കെ.എസ്. ബൈജു കോട്ടയം ടാക്‌സി സ്റ്റാൻഡിനുവേണ്ടി കണ്ടെത്തിയ സ്ഥലത്ത് മാലിന്യം തള്ളുന്നു കറുകച്ചാൽ ഗ്രാമപഞ്ചായത്തി​െൻറ പ്രധാന വികസന പദ്ധതികളിലൊന്നായിരുന്നു ടൗണിൽ ബസ് സ്റ്റാൻഡിന് സമീപത്തെ ടാക്‌സി സ്റ്റാൻഡ് നിർമാണം. എന്നാൽ, പദ്ധതി മുടങ്ങിയിട്ട് മൂന്നുവർഷം പിന്നിട്ടു. ഇതോടെ, കാടുമൂടിയ സ്ഥലം മാലിന്യം തള്ളാനുള്ള പ്രധാന കേന്ദ്രമായി. ടാക്‌സി സ്റ്റാൻഡ് നിർമാണത്തിന് 52 സ​െൻറ് സ്ഥലമാണ് പഞ്ചായത്ത് സ്വകാര്യവ്യക്തിയിൽനിന്ന് ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉടമയും പഞ്ചായത്തും തമ്മിൽ തുടക്കം മുതൽ തർക്കം നിലനിന്നിരുന്നു. സർക്കാർ നിശ്ചയിച്ച തുക കൈപ്പറ്റാൻ തയാറാകാതിരുന്ന സ്ഥലം ഉടമ നിർമാണത്തിനെതിരെ കേസ് നൽകിയതാണ് പദ്ധതി മുടങ്ങാൻ കാരണം. പഞ്ചായത്ത് സ്ഥലം ഏറ്റെടുത്ത നാൾ മുതൽ മണ്ണ് നീക്കംചെയ്ത് നിരപ്പാക്കിയിരുന്നു. ഇതിനൊപ്പം ഒരുഭാഗത്ത് ലക്ഷങ്ങൾ െചലവഴിച്ച് ഉന്നതനിലവാരത്തിലുള്ള കംഫർട്ട്‌ സ്റ്റേഷനും നിർമിച്ചു. അതി​െൻറ നിർമാണ പ്രവർത്തനം നിലച്ചിട്ട് രണ്ടരവർഷമായി. കാടുമൂടിയ സ്ഥലം മാലിന്യക്കൂമ്പാരമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. രാത്രി വാഹനങ്ങളിൽ എത്തിച്ചാണ് മാലിന്യം തള്ളുന്നത്. സന്ധ്യകഴിഞ്ഞാൽ ഇവിടം സാമൂഹികവിരുദ്ധരുടെ ഇടത്താവളമാണ്. നൂറുകണക്കിന് ഓട്ടോകളും മറ്റ് ടാക്സി വാഹനങ്ങളടക്കം വാഴൂർ റോഡി​െൻറ ഇരുവശങ്ങളിലുമായാണ് പാർക്ക് ചെയ്യുന്നത്. ഇത് തിരക്കുള്ള ദിവസങ്ങളിൽ ഗതാഗത തടസ്സത്തിന് ഇടയാക്കുന്നു. മുടങ്ങിയ പദ്ധതി പൂർത്തിയാക്കാൻ പഞ്ചായത്ത് താൽപര്യം കാണിക്കുന്നതിനൊപ്പം മാലിന്യം തള്ളുന്നവരെ പിടികൂടുകയും വേണം. ജോസ് ചമ്പക്കര ഇത്തിപ്പുഴ പാലത്തിൽ വഴിവിളക്കില്ല; നടപ്പാതയും എറണാകുളം-വൈക്കം റോഡിലെ പ്രധാന പാലമായ ഇത്തിപ്പുഴ പാലത്തിൽ വഴിവിളക്കും നടപ്പാതയുമില്ല. വാഹനങ്ങളുടെ അമിതപ്രവാഹത്തിൽ വീതികുറഞ്ഞ പാലത്തിലൂടെയുള്ള യാത്ര ദുഷ്കരമാണ്. വാഹനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന കാൽനടക്കാർ അപകടത്തിൽപെടുന്നത് പതിവാണ്. പാലത്തെ ആശ്രയിക്കുന്ന നൂറുകണക്കിന് വിദ്യാർഥികളും യാത്രദുരിതം അനുഭവിക്കുന്നു. പാലത്തിൽ നടപ്പാത നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകൾ സംയുക്തമായി പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. വഴിവിളക്കില്ലാത്തതിനാൽ പാലം ഇരുട്ടിലാണ്. ഇത് കാൽനടക്കാരെ ഏറെ വലക്കുന്നു. രാത്രി സാമൂഹികവിരുദ്ധർക്കും മദ്യപർക്കും സഹായകരമാണ്. വഴിവിളക്കിനെക്കുറിച്ച് അറിയാത്ത മട്ടിലാണ് അധികൃതർ. പാലത്തിന് വശങ്ങളിലൂടെയുള്ള ഗ്രാമീണ റോഡുകളിൽനിന്ന് വരുന്ന വാഹനങ്ങളും ബുദ്ധിമുട്ടുന്നു. പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ ഉദയനാപുരം, മറവൻതുരുത്ത് പഞ്ചായത്തുകൾ ഫണ്ട് അനുവദിക്കാൻ തയാറാണെങ്കിലും വൈദ്യുതി വകുപ്പ് പ്രശ്നം പരിഹരിക്കുന്നില്ല. അൻവർ കുലശേഖരമംഗലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.