ജി.​എ​സ്.​ടി സം​ശ​യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​യു​മാ​യി ഉ​ദ്യോ​ഗ​സ്​​ഥ​ർ

ന്യൂഡൽഹി: ട്വിറ്ററിലൂടെയും ഇ-മെയിലിലൂടെയും വരുന്ന ജി.എസ്.ടിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി എട്ട് നികുതി ഉദ്യോഗസ്ഥരെ ധനമന്ത്രാലയം നിയോഗിച്ചു. അസിസ്റ്റൻറ് കമീഷണർ തസ്തികയിലുള്ള രാജ് കരൺ അഗർവാൾ, രഞ്ജിനി ശർമ, റൗനക്ക് ജാമി അൻസാരി, ശന്തനു, ബുല്ലോ മാമു, ഹീര, മനീഷ് ചൗധരി, അൻഷിക അഗർവാൾ എന്നിവരെയാണ് നിയോഗിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പലരും ഉയർത്തിയ ആവശ്യം മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനമെന്ന് മുതിർന്ന ധനമന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു. 2017 ജൂലൈ ഒന്നിനാണ് ചരക്കുസേവന നികുതി പ്രാബല്യത്തിൽ വന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.