പെൻറാവാലൻറ്​ വാക്​സിൻ നൽകിയ രണ്ടു കുഞ്ഞുങ്ങൾ മരിച്ചു; ഏഴുപേർ ചികിത്സയിൽ

ബംഗളൂരു: ൈമസൂരുവിനടുത്ത മാണ്ഡ്യയിൽ ആരോഗ്യ പ്രവർത്തകർ പ​െൻറാവാലൻറ് വാക്സിൻ നൽകിയ ഒമ്പതു കുഞ്ഞുങ്ങളിൽ രണ്ടുപേർ മരിച്ചു. ഏഴു കുഞ്ഞുങ്ങളെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ (മിംസ്) പ്രവേശിപ്പിച്ചു. മാണ്ഡ്യ താലൂക്കിലെ ചിന്തഗിരിദൊഡ്ഡി വില്ലേജിലാണ് സംഭവം. ഒന്നര വയസ്സുള്ള പ്രീതം വെള്ളിയാഴ്ച രാത്രിയും രണ്ടു വയസ്സുള്ള ഭുവൻ ശനിയാഴ്ച രാവിലെയുമാണ് മരിച്ചത്. വാക്സിനേഷൻ കാരണമാണ് കുഞ്ഞുങ്ങൾ മരിക്കാനിടയായതെന്നാരോപിച്ച് കുഞ്ഞുങ്ങളുടെ ബന്ധുക്കളും നാട്ടുകാരും മിംസ് ആശുപത്രിക്ക് മുന്നിൽ ശനിയാഴ്ച പ്രതിഷേധിച്ചു. എന്നാൽ, കുഞ്ഞുങ്ങളുടെ മരണകാരണം പ​െൻറാവാലൻറ് വാക്സിനാണെന്ന് ഇപ്പോൾ ഉറപ്പിച്ചുപറയാനാവില്ലെന്ന് ജില്ല ആരോഗ്യ ഒാഫിസർ ഡോ. കെ. മോഹൻ പറഞ്ഞു. ചികിത്സയിലുള്ള മറ്റ് ഏഴു കുഞ്ഞുങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മരണകാരണം അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മാണ്ഡ്യ റൂറൽ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.