കെ ത്രി എ കോട്ടയം സോൺ: ഷിബു കെ. എബ്രഹാം പ്രസിഡൻറ്​, വി.ജി. ബിനു ജനറൽ സെക്രട്ടറി

കോട്ടയം: കേരളത്തിലെ പരസ്യ ഏജൻസികളുടെ സംഘടനയായ കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷ​െൻറ (കെ ത്രി എ) കോട്ടയം സോണി​െൻറ പ്രസിഡൻറായി ഷിബു കെ. എബ്രഹാം (എം.ജി.എം മീഡിയ വിഷൻ, പന്തളം) തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി വി.ജി. ബിനു (ആഡ്ബ്രയിൻ മീഡിയ, കോട്ടയം), ട്രഷററായി ജെബിസൺ ഫിലിപ് (കെ.പി.ബി, കോട്ടയം) എന്നിവരെയും െതരഞ്ഞെടുത്തു. ഷിബു കെ. എബ്രഹാം ജനറൽ സെക്രട്ടറിയായിരുന്നു. വൈ.എം.സി.എ ദേശീയ ധനകാര്യസമിതി അംഗം, കേരള കോൺഗ്രസ്-ജേക്കബ് പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മറ്റുഭാരവാഹികളായി വൈസ് പ്രസിഡൻറ് േപ്രം സെബാസ്റ്റ്യൻ (ടൈം അഡ്വർടൈസിങ്, ചങ്ങനാശ്ശേരി), ജോയൻറ് സെക്രട്ടറി മനോജ് കുമാർ (വൈഖരി അഡ്വർടൈസിങ്). സംസ്ഥാന സമിതിയംഗങ്ങൾ: പി.ടി. എബ്രഹാം (ജലീറ്റാ പബ്ലിസിറ്റി, കോട്ടയം), ലാൽജി വർഗീസ് (ലാൽജി അഡ്വർടൈസിങ്, തിരുവല്ല), ടോമിച്ചൻ അയ്യരുകുളങ്ങര (അഡ്ഹിറ്റ്, ചങ്ങനാശ്ശേരി), ജേക്കബ് തരകൻ (ഏഷ്യാആഡ്, കോട്ടയം). യോഗം ചീഫ് രക്ഷാധികാരി ജോസഫ് ചാവറ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡൻറ് ടോമിച്ചൻ അയ്യരുകുളങ്ങര അധ്യക്ഷതവഹിച്ചു. പി.ടി. എബ്രഹാം, ശാസ്തമംഗലം മോഹൻ, ലാൽജി വർഗീസ്, മുഹമ്മദ് ഷാ, രാജ്കുമാർ, പ്രസൂൺ രാജഗോപാൽ, ഷിബു കെ. എബ്രഹാം, വി.ജി. ബിനു, ജെബിസൺ ഫിലിപ്, മനോജ് വൈഖരി, േപ്രം സെബാസ്റ്റ്യൻ, ജേക്കബ് തരകൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.