കോടാലി ശ്രീധര​െൻറ മകനെ തട്ടിക്കൊണ്ടുപോയ കേസ്​: മുഖ്യപ്രതി പിടിയിൽ

തൊടുപുഴ: കുഴൽപ്പണ ഇടപാടുകളിൽ ഉൾപ്പെട്ട കോടാലി ശ്രീധര​െൻറ മകനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയിൽ. പെരിന്തൽമണ്ണ പേരയിൽ അൻവർ സാദത്താണ് (36) സംഭവം നടന്ന് 14 മാസത്തിനുശേഷം ഇടുക്കി ക്രൈംബ്രാഞ്ച് സംഘത്തി​െൻറ പിടിയിലായത്. അൻവർ സാദത്തിനെ പെരിന്തൽമണ്ണയിലെ വീട്ടിൽനിന്ന് ഇൗ മാസം നാലിനാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോയമ്പത്തൂർ വഴി അൻവർ സാദത്ത് കൊണ്ടുവന്ന 3.9 കോടി കുഴൽപ്പണം തമിഴ്‌നാട് പൊലീസി​െൻറ സഹായത്തോടെ കോഴിപ്പണിക്കവളവിൽ ശ്രീധരൻ (കോടാലി ശ്രീധരൻ) തട്ടിയെടുത്തെന്നാണ് ആരോപണം. ഇതിൽ പ്രകോപിതനായി 2016 ഒക്ടോബർ 31-നാണ് ശ്രീധര​െൻറ മകൻ അരുൺകുമാറിനെ കോതമംഗലെത്ത വീട്ടിൽനിന്ന് അൻവർ സാദത്ത് ഉൾപ്പെട്ട സംഘം തട്ടിക്കൊണ്ടുപോകുന്നത്. മൈസൂരുവിലെ ഫ്ലാറ്റിൽ രണ്ടുപേരുടെ കാവലിൽ അരുണിനെ പാർപ്പിച്ചു. ഇതിനിടെ, ഫ്ലാറ്റിലെ ബഹളം കേെട്ടത്തിയ ചിലർ അരുണിനെ കണ്ടെത്തി ശ്രീധര​െൻറ അടുക്കൽ എത്തിച്ചതായി പൊലീസ് പറയുന്നു. പിന്നീട് ഒളിവിൽ പോയ അരുണിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അരുണിനെ കാണാതായി രണ്ടുദിവസത്തിനകം മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി. ക്വട്ടേഷൻ ഏറ്റെടുത്ത ആൾ ഉൾെപ്പടെ മൂന്നുപേർകൂടി പിടിയിലാകാനുണ്ട്. അൻവർ സാദത്തി​െൻറ ആളുകൾ കൊണ്ടുവന്ന 3.9 കോടി കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രീധരനെ സഹായിച്ചതിന് തമിഴ്‌നാട് സേനയിലെ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. കോടാലി ശ്രീധര​െൻറ പേരിൽ ഇരുപതിലേറെ കേസുള്ളതായി പൊലീസ് പറഞ്ഞു. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസൺ ജോസഫി​െൻറ നിർദേശപ്രകാരം സി.ഐ വി.കെ. രാജ്‌മോഹ​െൻറ നേതൃത്വത്തിെല സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.