പുതുതലമുറയുടെ മാതൃക ബിനീഷും ബിനോയിയും ആകരുത് ^കുമ്മനം രാജശേഖരൻ

പുതുതലമുറയുടെ മാതൃക ബിനീഷും ബിനോയിയും ആകരുത് -കുമ്മനം രാജശേഖരൻ ഏറ്റുമാനൂര്‍: പുതുതലമുറയുടെ മാതൃക ബിനീഷ്, ബിനോയി കോടിയേരിമാരാകരുതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍. യുവമോർച്ച സംസ്ഥാന പഠനശിബിരം ഏറ്റുമാനൂർ ചൂരക്കുളങ്ങരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം സ്വത്ത് സമ്പാദനത്തിനുള്ള വഴിയായാണ് കേരളത്തിലെ ഭരണകര്‍ത്താക്കള്‍ കാണുന്നത്. കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള രാഷ്ട്രീയകക്ഷികള്‍ മതസൗഹാര്‍ദമല്ല, പ്രീണനമാണ് നടത്തുന്നത്. ന്യൂനപക്ഷവിഭാഗങ്ങളുടെ ശാക്തീകരണമാണ് കേന്ദ്രസർക്കാറി​െൻറ നയം. കേരളത്തി‍​െൻറ നല്ല ഭാവിക്കായി ആദര്‍ശാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ യുവതലമുറ ഉണ്ടാകണം. യുവമോര്‍ച്ചയിലാണ് കേരളജനത പ്രതീക്ഷയര്‍പ്പിക്കുന്നതെന്നും കുമ്മനം പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് കെ.പി. പ്രകാശ് ബാബു അധ്യക്ഷതവഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, കോട്ടയം ജില്ല പ്രസിഡൻറ് എൻ. ഹരി, ഏറ്റുമാനൂർ രാധാകൃഷ്ണൻ, കെ.പി. മുരുകാനന്ദം, എ.ജെ. അനൂപ്, വി.കെ. സജീവൻ, ആർ.എസ്. രാജീവ്, അഖിൽ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. െതരഞ്ഞെടുത്ത 500 പ്രതിനിധികൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.