കുടിവെള്ള പദ്ധതികൾക്കായി മുടക്കിയത്​ കോടികൾ അടിമാലി പഞ്ചായത്തിൽ ജനം നെട്ടോട്ടത്തിൽ

അടിമാലി: കോടികൾ മുടക്കിയിട്ടും അടിമാലി പഞ്ചായത്തിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിൽ. നാലുവർഷം മുമ്പ് തുടങ്ങിയ ജലനിധി, വാട്ടർ അതോറിറ്റിയുടെ തലമാലി കുടിവെള്ള പദ്ധതി ഉൾപ്പെടെ ഒരു പദ്ധതിയും പ്രവർത്തനം തുടങ്ങിയിട്ടില്ല. നിർമാണം 90 ശതമാനം പൂർത്തിയാക്കിയ ദേവിയാർ കോളനി ജലനിധി പദ്ധതി നിർമാണം പൂർത്തിയാക്കി കുടിവെള്ള വിതരണം ആരംഭിക്കണം എന്നാവശ്യപ്പെട്ട് ഗുണഭോക്താക്കൾ പഞ്ചായത്ത് ഓഫിസ് ഉപരോധം ഉൾപ്പെടെയുള്ള സമരത്തിന് ഒരുങ്ങുകയാണ്. ഒരുകോടിയിലേറെ മുതൽ മുടക്കുള്ള ദേവിയാർ കുടിവെള്ള പദ്ധതിക്ക് വാളറയിൽ കൂറ്റൻകുളം നിർമിക്കുകയും മുനിയറച്ചാൽ മലമുകളിൽ ടാങ്കും പൈപ്പും വീടുകളിൽ കണക്ഷനുംവരെ നൽകിയിട്ടുണ്ട്. എന്നാൽ, വൈദ്യുതി ലഭിക്കാത്തതാണ് പദ്ധതിക്ക് തടസ്സമെന്ന് അധികൃതർ പറയുന്നത്. ഈ പ്രശ്നമടക്കം പരിഹരിക്കാൻ രണ്ടാഴ്ച മുമ്പ് രണ്ടുലക്ഷം രൂപ അധികമായി ഗുണഭോക്താക്കൾ നൽകിയിട്ടും പ്രശ്നം പരിഹരിക്കുന്നില്ല. ട്രാൻസ്ഫോമർ സ്ഥാപിച്ചെങ്കിലും കണക്ഷൻ നൽകാത്തതാണ് കാരണം. 300 ഗുണഭോക്താക്കളാണ് ഈ പദ്ധതിയിലുള്ളത്. 20 സ​െൻറ് കോളനി, ലക്ഷംവീട് കോളനി, ദേവിയാർ കോളനി, പഴംബ്ലിച്ചാൽ പുനരധിവാസ കോളനി, കോളനിപ്പാലം തുടങ്ങി കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലയിൽ വെള്ളമെത്തിക്കാൻ കഴിയുന്ന വലിയ പദ്ധതിയാണ് പഞ്ചായത്തി​െൻറയും ജലനിധിയുടെയും കെടുകാര്യസ്ഥത മൂലം പ്രതിസന്ധിയിലായത്. അടിമാലി പട്ടണം ഉൾപ്പെടെ 21 വാർഡുകളുള്ള അടിമാലി പഞ്ചായത്തിലെ 11 വാർഡുകളിൽ കുടിവെള്ളമെത്തിക്കാൻ കഴിയുന്ന തലമാലി കുടിവെള്ള പദ്ധതിയാണ് പ്രതിസന്ധിയിലായ മറ്റൊരു ജലനിധി. നാല് കോടിയോളം മുടക്കുള്ള ഈ പദ്ധതിയിൽ നിർമാണം പൂർത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞ് മൂന്നു വർഷം പിന്നിെട്ടങ്കിലും എങ്ങുമെത്തിയിട്ടില്ല. കല്ലാർപുഴയിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം കൂറ്റൻ പൈപ്പുവഴി അടിമാലി മലമുകളിലെ ടാങ്കിൽ എത്തിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യം. കുളവും അനുബന്ധ പ്രവർത്തനവും പൂർത്തിയാക്കിയെങ്കിലും പൈപ്പ് സ്ഥാപിക്കലും തുടർന്നുള്ള പ്രവർത്തനവുമാണ് അവതാളത്തിലായത്. സർക്കാർ ഫണ്ടും ഗുണഭോക്തൃവിഹിതവും 99 ശതമാനവും വിനിയോഗിച്ച് കഴിഞ്ഞു. ഈ പദ്ധതിക്ക് സമാന്തരമെന്ന നിലയിൽ വാട്ടർ അതോറിറ്റി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി അവസാനഘട്ടത്തിലാണെങ്കിലും ഇതും ജനങ്ങൾക്ക് പ്രയോജനപ്പെട്ടിട്ടില്ല. ഇതോടെ ദൂരസ്ഥലങ്ങളിൽനിന്ന് വെള്ളം തലച്ചുമടായി കൊണ്ടുവന്നാണ് പലയിടത്തും ഉപയോഗിക്കുന്നത്. ചില്ലിത്തോട് ഹരിജൻ കോളനി, ഒഴുവത്തടം, മുടിപ്പാറ, പടിക്കപ്പ്, പഴംബ്ലിച്ചാൽ, വാളറ, മെഴുകുംചാൽ, പതിനാലാംമൈൽ, പടിക്കപ്പ്, മച്ചിപ്ലാവ്, കൂമ്പൻപാറ, 200 ഏക്കർ, മന്നാങ്കാല, കുരങ്ങാട്ടി തുടങ്ങി പഞ്ചായത്തിലെ ഭൂരിഭാഗം മേഖലകളിലും കുടിവെള്ളമില്ലാതെ വലയുകയാണ്. കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം തൊടുപുഴ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംസ്ഥാന തലത്തില്‍ നല്‍കുന്ന 2017--18ലെ മികച്ച പാടശേഖരം, കര്‍ഷകര്‍, യുവകര്‍ഷകര്‍, വിദ്യാർഥികൾ തുടങ്ങി 30ല്‍പരം അവാര്‍ഡുകള്‍ക്ക് അര്‍ഹരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 15. വിശദവിവരങ്ങള്‍ക്ക് അതത് കൃഷിഭവന്‍/ കൃഷി അസി. ഡയറക്ടര്‍ ഓഫിസുമായോ തൊടുപുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസുമായോ ബന്ധപ്പെടാം. ഫോൺ: 04862- 222428. അപേക്ഷ ഫോറവും മറ്റ് വിവരങ്ങളും www.keralaagriculture.gov.in വൈസൈറ്റില്‍ ലഭിക്കും. ഏറ്റവും നല്ല ഗ്രൂപ് ഫാമിങ് സമിതിക്കുള്ള നെല്‍ക്കതിര്‍ അവാര്‍ഡ്, കര്‍ഷകോത്തമ (മികച്ച കര്‍ഷകന്‍), യുവകര്‍ഷക (യുവകര്‍ഷകന്‍), കേരകേസരി (കേരകര്‍ഷകന്‍), ഹരിതമിത്ര (മികച്ച പച്ചക്കറി കര്‍ഷകന്‍), ഉദ്യാനശ്രേഷ്ഠ (മികച്ച പുഷ്പകൃഷി), കര്‍ഷക ജ്യോതി (പട്ടിക ജാതി--വര്‍ഗ കര്‍ഷകന്‍), കര്‍ഷക തിലകം (മികച്ച കര്‍ഷക വനിത), ശ്രമകാന്തി (കര്‍ഷക തൊഴിലാളി), കൃഷി വിജ്ഞാന്‍ (കൃഷി ശാസ്ത്രജ്ഞന്‍), ക്ഷോണി സംരക്ഷക, ക്ഷോണി പരിപാലക, ക്ഷോണി മിശ്ര, ക്ഷോണിരത്‌ന (മികച്ച നീര്‍ത്തട പദ്ധതി നടപ്പാക്കിയ ഗ്രാമപഞ്ചായത്ത്), കര്‍ഷക ഭാരതി (മികച്ച ഫാം ജേണലിസ്റ്റ്), ഹരിതകീര്‍ത്തി (മികച്ച കൃഷിഫാമുകള്‍), ഹരിതമുദ്ര (മികച്ച കാര്‍ഷിക ഫീച്ചര്‍/ പ്രക്ഷേപണം), കാര്‍ഷിക പ്രതിഭ (മികച്ച കാര്‍ഷിക പ്രവര്‍ത്തകന്‍), മികച്ച ഹൈടെക് കര്‍ഷകന്‍, മികച്ച വാണിജ്യ നഴ്‌സറി, മികച്ച ഹയര്‍സെക്കൻഡറി കര്‍ഷക പ്രതിഭ, കോളജ് കര്‍ഷക പ്രതിഭ, മികച്ച കൃഷി ഓഫിസര്‍, മികച്ച ജൈവകര്‍ഷകന്‍, കര്‍ഷക മിത്ര തുടങ്ങിയ അവാര്‍ഡുകള്‍ക്കാണ് പരിഗണിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.