ഭിക്ഷാടന മാഫിയയെ നിയന്ത്രിക്കണം ^ജനപക്ഷം

ഭിക്ഷാടന മാഫിയയെ നിയന്ത്രിക്കണം -ജനപക്ഷം കോട്ടയം: സംസ്ഥാനത്ത് ഭിക്ഷാടന മാഫിയ സജീവമാണെന്നും ഇവരെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എം.എൽ.എ. വീട്ടുമുറ്റത്തുനിന്നു പോലും കുട്ടികൾ അപഹരിക്കപ്പെടുന്നു. കുരുന്നുകളുടെ രക്ഷിതാക്കൾ ഭീതിയോടെയാണ് കഴിയുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൂന്നിനും ആറിനും ഇടയിൽ വയസ്സുള്ള കുട്ടികളെയാണ് കാണാതാകുന്നത്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഭിക്ഷാടനമാഫിയ സജീവമാണ്. രക്ഷിതാക്കൾക്കൊപ്പം പോകുന്ന കുട്ടികളെ തട്ടിയെടുക്കാൻപോലും ശ്രമം നടക്കുന്നു. ഇത്തരക്കാരെ പിടികൂടിയാൽ അതി​െൻറ ഗൗരവത്തോടെ കേസിനെ സമീപിക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപരിചിതരായ ആളുകളുടെ സാന്നിധ്യം സംസ്ഥാനത്ത് വർധിക്കുകയാണ്. പൊലീസ് ഇത്തരക്കാരെ കർശനമായി നിരീക്ഷിക്കണം. അപരിചിതരെ ചോദ്യംചെയ്യാൻ നാട്ടുകാർ തയാറാകണം. ആരാധനാലയങ്ങളുടെ പരിസരത്തും മത-ആധ്യാത്മിക സമ്മേളനങ്ങളിലും ഭിക്ഷാടകരെ തടയാൻ സംഘാടകർക്കും ചുമതലക്കാർക്കും സർക്കാർ കർശനനിർദേശം നൽകണം. ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കാതിരിക്കാൻ സ്കൂളിലടക്കം വ്യാപക ബോധവത്കരണം വേണം. ഭിക്ഷാടകരെ തടയാൻ ജനകീയ സമിതികൾക്ക് രൂപം നൽകണം. പൂഞ്ഞാറിൽ ഭിക്ഷാടകരെ കയറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.