അക്രമത്തിലൂടെ അധികാരം സ്​ഥാപിക്കാ​മെന്നത്​ വ്യാമോഹം ^ഓർത്തഡോക്സ്​ സഭ

അക്രമത്തിലൂടെ അധികാരം സ്ഥാപിക്കാമെന്നത് വ്യാമോഹം -ഓർത്തഡോക്സ് സഭ കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും സംഘടിത അക്രമത്തിലൂടെ പിടിച്ചെടുക്കാമെന്ന വ്യാമോഹം യാക്കോബായ വിഭാഗം ഉപേക്ഷിക്കണമെന്ന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. ചാത്തമറ്റം ശാലേം സ​െൻറ് മേരീസ് പള്ളിയിലെ പെരുന്നാളിൽ സംബന്ധിക്കാൻ എത്തിയ സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അടക്കമുള്ളവരെ അകാരണമായി തടയുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ല. ഇവർക്ക് കൂട്ടുനിന്ന പൊലീസ് സമീപനം പ്രതിഷേധാർഹമാണ്. കോടതിവിധി അവഗണിച്ച് മനഃപൂർവം സംഘർഷം സൃഷ്ടിച്ച് പള്ളികൾ പൂട്ടിക്കാനുള്ള ശ്രമം ചെറുത്തുതോൽപിക്കും. 1934-ലെ സഭ ഭരണഘടന അംഗീകരിക്കുന്ന എല്ലാ വിശ്വാസികൾക്കും സഭ വക പള്ളികളിൽ ആരാധന സ്വാതന്ത്ര്യം സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. നിയമാനുസൃത ഭരണസംവിധാനം നിലവിലുള്ളപ്പോൾ, അനധികൃതമായ സമാന്തര സംവിധാനത്തിലൂടെ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ജനാധിപത്യ സംവിധാനത്തിന് തീരാകളങ്കം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്യക്ഷമമായി നിയമം നടപ്പാക്കുന്ന നിഷ്പക്ഷ നടപടി സർക്കാർ കൈക്കൊള്ളണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.