നീറിക്കാട്ട്​ കവർച്ചക്ക്​ ശ്രമിച്ചയാൾ പിടിയിൽ

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ കവർച്ചക്ക് ശ്രമിച്ചയാളെ തൊഴിലാളികൾ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. നെടുങ്കണ്ടം സ്വദേശി അനിൽകുമാറാണ് (52) പിടിയിലായത്. വ്യാഴാഴ്ച പുലർച്ച മൂന്നിനാണ് സംഭവം. നീറിക്കാടിനും ആറുമാനൂരിനും ഇടയിലുള്ള ഇഷ്ടിക നിർമാണ ഫാക്ടറിയിലെ തൊഴിലാളികളുടെ പണം ഇയാൾ ആദ്യം മോഷ്ടിച്ചിരുന്നു. ഇവിടെനിന്ന് 1000 രൂപയുമായി കടന്ന ഇയാൾ സമീപത്തെ തടിമില്ലിനോട് ചേർന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ കവർച്ചക്ക് ശ്രമിക്കുകയായിരുന്നു. തൊഴിലാളികൾ ഉണർന്നതോടെ, 4000 രൂപയടങ്ങിയ ബാഗുമായി ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടിയ തൊഴിലാളികൾ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് അയർക്കുന്നം പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പത്തുവർഷം മുമ്പ് പെയ്ൻറിങ് തൊഴിലാളിയായി ഇയാൾ നീറിക്കാട്ട് ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽനിന്നുള്ള സംഘം വീട്ടമ്മയെ ഉൾപ്പെടെ തലക്കടിച്ചു വീഴ്ത്തി കവർച്ച നടത്തിയത് നീറിക്കാട്ടായിരുന്നു. അതിനിടെ, ഇവിടെ ഒരു വീട്ടിൽ വെളുത്ത സ്റ്റിക്കർ കണ്ടെത്തിയതും ജനങ്ങളുടെ ഭീതി വർധിപ്പിച്ചിരിക്കുകയാണ്. അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.