സജി ആ​േൻറായെ തൃശൂർ മെഡിക്കൽ കോളജിലേക്ക്​ മാറ്റി

കോട്ടയം (ഗാന്ധിനഗർ): എറണാകുളത്ത് കെട്ടിടത്തിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തൃശൂര്‍ തൃപ്രയാര്‍ പാലയ്ക്കല്‍ കല്ലുവെട്ടുകുഴി സജി ആേൻറായെ (46) തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. നട്ടെല്ലിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ബന്ധുക്കളുടെ സൗകര്യം മാനിച്ചാണ് വ്യാഴാഴ്ച രാവിലെ 6.30ന് തൃശൂരിലേക്ക് കൊണ്ടുപോയത്. തൃശൂരിലെത്തിയ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്താൻ കഴിയാത്ത നിലയിലാണ്. ഇതിന് മാറ്റം വന്നാൽ രണ്ടുദിവസത്തിനകം ശസ്ത്രക്രിയ നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചതായി ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രം പി.ആർ.ഒ എം.ഒ. ജോസഫ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 6.30നാണ് എറണാകുളം പദ്മ ജങ്ഷനിലെ കെട്ടിടത്തി​െൻറ നാലാംനിലയിൽനിന്ന് സജി വീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.