നിയമസഭാവലോകനം മുംബൈക്കാർ ഹാപ്പി; കള്ളന്മാരെല്ലാം കേരളത്തിൽ

വയലാർ ഗോപകുമാർ മുംബൈക്കാർ ഹാപ്പി; കള്ളന്മാരെല്ലാം കേരളത്തിൽ തിരുവനന്തപുരം: എൻ.എ. നെല്ലിക്കുന്ന് ഇൗയിടെ മുംബൈയിൽ പോയി; അപ്പോഴാണ് അറിയുന്നത്. അവിടെയുള്ളവരെല്ലാം ഹാപ്പിയാണെന്ന്. എന്താ കാര്യം? മുബൈയിലെ കള്ളന്മാരെല്ലാം ഇപ്പോൾ കേരളത്തിലാണ്. അതുകൊണ്ടാണ് അവിടെയുള്ളവരെല്ലാം സുരക്ഷിതമായും സമാധാനത്തോടെയും കഴിയുന്നത്. കുറ്റകൃത്യങ്ങൾ വർധിക്കുന്ന 'ദൈവത്തി​െൻറ സ്വന്തം നാടിനെ ദൈവത്തെ ഏൽപിച്ചു പോകേണ്ട ഗതികേടിലാണെന്നു പറഞ്ഞാണ് നെല്ലിക്കുന്നു നിർത്തിയത്. മുംബൈയിലെ കാര്യമായതിനാൽ ഒരു പഞ്ചിനുവേണ്ടി നെല്ലിക്കുന്നി​െൻറ ഡയലോഗും ഹിന്ദിയിലായിരുന്നു. ഹിന്ദി മനസ്സിലായിെല്ലങ്കിലും മുഖ്യമന്ത്രി പിണറായിയുടെ അഭിനന്ദനം പിന്നാലെയെത്തി; 'ബഹുഭാഷാ പണ്ഡിതൻ'. അടിയന്തര പ്രമേയ അവതാരകനായ നെല്ലിക്കുന്ന് ത​െൻറ 'ചങ്കൂറ്റവും' ഇതിനിടെ വെളിപ്പെടുത്തി; '51 അല്ല, 154 വെട്ട് വെട്ടിയാലും പറയാനുള്ളത് പറയും'. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ പോലെ കാസർകോട് കൊള്ളക്കാർ നടത്തുന്ന െകാലപാതകങ്ങളെ കാണരുതെന്നതാണ് നെല്ലിക്കുന്നി​െൻറ ആവശ്യം. പാർട്ടി നേതാവി​െൻറ ശൈലിയിൽനിന്ന് മുഖ്യമന്ത്രിയുടെ ശൈലിയിലേക്കു മാറണമെന്ന നിദേശം പക്ഷേ, പിണറായിക്കു പിടിച്ചില്ല. 'എ​െൻറ ശൈലലി മാറില്ല. പക്ഷേ കുറ്റകൃത്യം നിയന്ത്രിക്കും' -അതാണ് നിലപാട്. മുഖ്യമന്ത്രിയുടെ ശൈലി മാറാതിരിക്കുന്നതാണ് പ്രതിപക്ഷത്തിനു നല്ലതെന്ന് ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒളിയമ്പ്. നിയമസഭ പാസാക്കിയ 'കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ നിയന്ത്രണ ബില്ലിൽ' ചെറുതും വലുതുമായ ആശുപത്രികൾക്ക് ഒരേ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിനോട് പ്രതിപക്ഷത്തെ സി. മമ്മൂട്ടി, വി.എസ്. ശിവകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ വിയോജിച്ചു. നിയന്ത്രണത്തിനായി രൂപവത്കരിക്കുന്ന സംസ്ഥാന കൗൺസിലിൽ ഫിസിയോ തെറപ്പിസ്റ്റിനു പകരം ഫാർമസി കൗൺസിൽ പ്രതിനിധിയാകണമെന്നാണ് മമ്മൂട്ടി ആഗ്രഹിച്ചത്. കെ.എൻ.എ. ഖാദർ അതിന് പിന്തുണനൽകി. ഫിസിയോ തെറപ്പിസ്റ്റുകളാണ് യോഗ്യർ എന്നായി എ.എൻ. ഷംസീർ. മരുന്നില്ലാതെ രോഗം മാറ്റുന്നവരാണ് ഫിസിയോ തെറപ്പിസ്റ്റുകൾ. അവർ സ്വയം 'ബ്രിഡ്ജിങ്' ഡോക്ടറായി പ്രാക്ടീസ് തുടങ്ങുമോയെന്ന ഭയമായിരുന്നു ഖാദറിന്. ചെറുകിട ആശുപത്രികളെ രജിസ്ട്രേഷനിൽനിന്ന് ഒഴിവാക്കിയാൽ പാവങ്ങളുടെ രോഗനിർണയം അവതാളത്തിലാകുമെന്ന് വി.ഡി. സതീശൻ ഭയന്നു. ആരോഗ്യവകുപ്പിൽ തസ്തിക കൂട്ടണമെന്ന് മുൻ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ പറഞ്ഞത് ടി.വി. രാജേഷിനെ ചൊടിപ്പിച്ചു- 'ശിവകുമാർ എന്തേ കൂട്ടാതിരുന്നു?'. ത​െൻറ കാലത്ത് 5000 തസ്തികകൾ കൂട്ടിയിരുന്നു എന്നായി ശിവകുമാർ. മലപ്പുറം ജില്ലയിൽ കാൻസർ സ​െൻറർ തുടങ്ങണമെന്ന മിനിമം ആവശ്യമേ പി. ഉബൈദുല്ലക്കുള്ളൂ. മന്ത്രി കെ.കെ. ശൈലജ പൈലറ്റു ചെയ്ത ബിൽ വകുപ്പു തിരിച്ച ചർച്ചക്കുശേഷം പാസാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.