ഒാണക്കാലം: പരിശോധന കർശനമാക്കാൻ എക്​സൈസ്​; ഋഷിരാജ് സിങ് ഇന്ന്​ ജില്ലയിൽ

കോട്ടയം: ജില്ലയിലെ ഒാണക്കാല പരിശോധനങ്ങൾ വിലയിരുത്താനും റെയ്ഡുകൾ ഉൗർജിതപ്പെടുത്താനുമായി എക്സൈസ് കമീഷണർ ഋഷിരാജ് സിങ് ഞായറാഴ്ച ജില്ലയിലെത്തും. രാവിലെ പത്തിന് കോട്ടയം കലക്ടറേറ്റിലെ എക്സൈസ് കമീഷണർ ഒാഫിസിൽ എത്തുന്ന അദ്ദേഹം ജില്ലയിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഓണക്കാലത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്പെഷൽ ഡ്രൈവിലെ പ്രവർത്തനങ്ങൾ വിലയിരുത്തും. ഇതുവരെ നടപ്പാക്കിയ പ്രവർത്തനങ്ങളുെട റിപ്പോർട്ടും കണക്കും പരിശോധിക്കും. മുണ്ടക്കയം മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനയും വിപണനവും വ്യാപകമാണെന്ന വിലയിരുത്തലിലാണ് എക്സൈസ്. ഇത് കണക്കിലെടുത്ത് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കും. ട്രെയിനുകൾ കേന്ദ്രീകരിച്ചും പരിശോധന കർശനമാക്കണമെന്ന നിർദേശവും അദ്ദേഹം നൽകും. മുക്തി ലഹരിവര്‍ജന മിഷ​െൻറ കീഴില്‍ ജില്ലയില്‍ ലഹരിമോചന കേന്ദ്രവും കൗണ്‍സലിങ് സ​െൻററും വരുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കമീഷണർ അവലോകനം ചെയ്യും. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരുടെ ശാരീരികവും മാനസികവുമായ ചികിത്സക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായാണ് ലഹരി വിമുക്ത ചികിത്സകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പാലാ ജില്ല ആശുപത്രിയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. പുതുതായി പണി തീര്‍ന്നുവരുന്ന കെട്ടിടങ്ങളിലെ സൗകര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി 2000 ചതുരശ്ര അടി സ്ഥലം ആശുപത്രി വികസന സമിതി ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പത്ത് ബെഡില്‍ കുറയാതെ ഒരു മുഴുവന്‍ സമയവിഭാഗമാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. ഓണക്കാല ആഘോഷങ്ങൾക്ക് വ്യാജമദ്യത്തി​െൻറ നിർമാണവും സ്പിരിറ്റ് ശേഖരിക്കലും മയക്കുമരുന്ന് വിപണനവും തട‍യാൻ ലക്ഷ്യമിട്ട് ആഗസ്റ്റ് 31 വരെ എക്സൈസ് വകുപ്പ് സ്പെഷൽ ൈഡ്രവ് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാജമദ്യ നിർമാണം തടയാൻ വനമേഖലയിലും പുഴയോരങ്ങളിലും കായൽ മേഖലകളിലും തുരുത്തുകളിലും അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തിവരുകയാണ്. െട്രയിൻ മാർഗമുള്ള മദ്യ-മയക്കുമരുന്ന് കടത്ത് തടയാൻ റെയിൽവേ സ്റ്റേഷനുകളിൽ റെയിൽവേ െപ്രാട്ടക്ഷൻ ഫോഴ്സുമായി ചേർന്ന് പരിശോധന നടത്തുന്നുണ്ട്. കോട്ടയം എക്സൈസ് ഡിവിഷൻ ഒാഫിസ് കേന്ദ്രീകരിച്ച് കൺേട്രാൾ റൂം പ്രവർത്തിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.