തലയോലപ്പറമ്പ്: കുട്ടികൾക്ക് ആവേശമുയർത്തി വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ നെൽകൃഷിക്ക് നൂറുമേനി വിളവ്. ഇത് നാലാംതവണയാണ് നെൽകൃഷിയിൽ വിദ്യാർഥികൾ പൊന്നുവിളയിച്ചത്. ആദ്യവർഷം 10 സെൻറിലും പിന്നീട് 30 സെൻറിലും കൃഷിയിറക്കിയപ്പോൾ ഇക്കുറി 45 സെൻറിലേക്ക് കൃഷി വ്യാപിപ്പിച്ചു. ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷിക്ക് പിന്തുണയർപ്പിച്ച് കർഷകരും നാട്ടുകാരും ഒത്തുചേർന്നു. കേമ്പാസ്റ്റ് വളം നിർമിക്കാനുള്ള പരിശീലനവും നൽകിയിരുന്നു. സ്കൂളിലെ അഗ്രികൾചർ ക്ലാസ് വിദ്യാർഥികൾ, എൻ.എസ്.എസ്, കരിയർ ഗൈഡൻസ് ക്ലബ് എന്നിവയാണ് നേതൃത്വം നൽകുന്നത്. ഇക്കുറി ജ്യോതി വിത്താണ് വിതച്ചത്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുംവിധം സ്കൂളിെൻറ കിഴക്ക്ഭാഗത്താണ് കൃഷിയിടം ഒരുക്കിയത്. ജലസേചനത്തിന് സമീപത്തെ കിണറും ചെറിയ തോടും ഉപയോഗപ്പെടുത്തുന്നു. ജൈവകൃഷിയുടെ നന്മ, പ്രാധാന്യം, മേന്മ തുടങ്ങിയ കാര്യങ്ങൾ കർഷകസ്നേഹികളുമായി പങ്കുവെക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു. കൈവിട്ടുപോയ ജൈകൃഷിയെ തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് വിജയിച്ചത്. പടം KTL55 BASHEER SCHOOL PADDY തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നെൽകൃഷി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.