കുമളി: ഇടക്ക് ശക്തി കുറഞ്ഞ മഴ മുല്ലപ്പെരിയാറിൽ വീണ്ടുമെത്തിയതോടെ അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമായി. നേരേത്ത 127ന് മുകളിലെത്തിയ അണക്കെട്ടിലെ ജലനിരപ്പ് 125 അടിയായി കുറഞ്ഞിരുന്നു. ഇത് വീണ്ടും 125.80 അടിയായി ഉയർന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 640ൽനിന്ന് 1402 ഘന അടിയായി വർധിച്ചു. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1400 ഘന അടി ജലമാണ് ഒഴുകുന്നത്. വൃഷ്ടി പ്രദേശമായ പെരിയാർ വനമേഖലയിൽ 55.4ഉം തേക്കടിയിൽ 33.6 മില്ലി മീറ്റർ മഴയുമാണ് പെയ്തത്. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടിൽ 45.77 അടി ജലമാണുള്ളത്. ഇവിടേക്ക് 983 ഘന അടി ജലം ഒഴുകിയെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.