പുണ്യദർശനം സമുച്ചയത്തിന്​ വീണ്ടും ഭരണാനുമതി; തുക കുറഞ്ഞു

പത്തനംതിട്ട: യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് ഭരണാനുമതി നൽകുകയും ഇപ്പോഴെത്ത സർക്കാർ റദ്ദാക്കുകയും ചെയ്ത ശബരിമലയിലെ പുണ്യദർശനം സമുച്ചയത്തിന് വീണ്ടും അനുമതി. ടൂറിസം വകുപ്പിേൻറതാണ് പദ്ധതി. ഇത്തവണ 4.99 കോടി രൂപയാണ് അനുവദിച്ചത്. 2016 മാർച്ച് മൂന്നിനാണ് 7.25 കോടിയുടെ ഭരണാനുമതി നൽകിയത്. എന്നാൽ, ഇപ്പോഴത്തെ സർക്കാർ വന്നതിന് ശേഷം ജൂൺ 28ന് ഭരണാനുമതി റദ്ദാക്കി. പൊതുമരാമത്ത് വകുപ്പി​െൻറ പട്ടികയിൽ ഇല്ലാത്ത ഏജൻസി എസ്റ്റിമേറ്റ് തയാറാക്കി, നിരക്ക് അധികരിച്ച് കാണിച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭരണാനുമതി റദ്ദാക്കിയത്. ഇപ്പോൾ നൽകിയ ഭരണാനുമതി പ്രകാരം പത്തനംതിട്ട ഡി.ടി.പി.സിയുെട നേതൃത്വത്തിലാകും നിർമാണം. മൂന്ന് നിലകളോടുകൂടിയ യാത്രിനിവാസാണ് സമുച്ചയത്തിൽ ഉണ്ടാവുക. എന്നാൽ, ഇതിനാവശ്യമായ ഭൂമി തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.