കോട്ടയം: കോട്ടയത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ആരോഗ്യവിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് വ്യാഴാഴ്ച മാത്രം കോട്ടയം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും 10 പേരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കോട്ടയം, പനച്ചിക്കാട്, വിജയപുരം, അയ്മനം, പുതുപ്പള്ളി എന്നിവിടങ്ങളിലാണ് ഡെങ്കി കണ്ടെത്തിയത്. ഇൗമേഖലയിലെ രണ്ടുപേർ സംശയിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. ഇതോടെ, ഇൗ ആഴ്ചയിൽ 17 പേരും ഇൗ മാസം 76 പേരും ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടി. ദിനേന പനിബാധിച്ച് 200 മുതൽ 250 രോഗികൾ വരെയാണ് ചികിത്സതേടുന്നത്. പനിബാധിച്ച് ഇൗ ആഴ്ച 971ഉം ഇൗ മാസം 5871ഉം സീസണിൽ 99,579 പേരും ചികിത്സതേടി. 2016നെ അപേക്ഷിച്ച് ഡെങ്കിയാണ് കൂടുതലായും റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഡെങ്കിപ്പനി ഹോട്ട്സ്പോർട്ട് ഏരിയ പട്ടികയിൽ കോട്ടയം ജില്ലയും ഉൾപ്പെട്ടിരുന്നു. ഡെങ്കിയടക്കം പടരുന്ന പ്രദേശങ്ങളായ കോട്ടയം മുനിസിപ്പാലിറ്റി, പള്ളിക്കത്തോട്, വാഴൂർ, ഇൗരാറ്റുപേട്ട, തലയാഴം, പനച്ചിക്കാട് മേഖകളിൽ ആരോഗ്യ വകുപ്പിെൻറ പ്രതിരോധപ്രവർത്തനങ്ങൾ ഉൗർജിതമല്ലെന്ന് പരാതിയുണ്ട്. പരിപാടികൾ ഇന്ന് ചങ്ങനാശ്ശേരി എൻ.എസ്.എസ് ആസ്ഥാനം: വിജയദശമി നായർ മഹാസമ്മേളനം, ഉദ്ഘാടകൻ ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ -ഉച്ച. 2.00 പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതി ക്ഷേത്രം: നവരാത്രി മഹോത്സവം, വിദ്യാരംഭം -പുലർച്ചെ 4.00 കോട്ടയം തിരുനക്കര മൈതാനം: നന്മ മെഗാഷോ, സാംസ്കാരിക സമ്മേളനം ഉദ്ഘാടനം തിരുവഞ്ചുർ രാധാകൃഷ്ണൻ എം.എൽ.എ -വൈകു.5.00 കോട്ടയം ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയം: നവരാത്രി ഉത്സവം, വിദ്യാരംഭം -രാവിലെ 9.30 കോട്ടയം സി.എം.എസ് കോളജ്: 1965 ഹിസ്റ്ററി ബാച്ച് പൂര്‍വ വിദ്യാര്‍ഥികളുടെ യോഗം -ഉച്ച. 2.00 മൂലവട്ടം പുന്നയ്ക്കൽ പബ്ലിക് ലൈബ്രറി: വാർഷികാഘോഷം -വൈകു. 6.00 മുട്ടമ്പലം െക്രാപത്ത് ദുർഗ ഭഗവതിക്ഷേത്രം: നവരാത്രി ഉത്സവം, സംഗീതസദസ്സ് -രാവിലെ 8.00 ഇറഞ്ഞാൽ ദേവിക്ഷേത്രം: നവരാത്രി ഉത്സവം, വിദ്യാരംഭം -രാവിലെ 9.00 മറിയപ്പള്ളി മഹാവിഷ്ണുക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം, ദീപ പ്രകാശനം -6.30 ചെറുവാണ്ടൂര്‍ സി.വി.എൻ കളരി: വിജയദശമി ദിനാഘോഷം, വിദ്യാരംഭം -രാവിലെ 7.30 ഒളശ ചെറുവള്ളിക്കാവ് ദേവീക്ഷേത്രം: ചാന്താട്ടം തിരുവുത്സവം, ദീപാരാധന -രാത്രി 7.00 ഏറ്റുമാനൂർ ഹോട്ടൽ വെട്ടൂർ ഒാഡിറ്റോറിയം: ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് ജില്ല പ്രതിനിധി സമ്മേളനം, ചെയർമാൻ അഡ്വ. െക. ഫ്രാൻസിസ് ജോർജ് -വൈകു. 3.30 കുമരകം ഗവ. എച്ച്.എസ് യു.പി സ്കൂൾ ഹാൾ: കുമരകം കലാഭവൻ വിജയദശമി ദിനാഘോഷം, വിദ്യാരംഭം -രാവിലെ 8.00 ചങ്ങനാശ്ശേരി മനയ്ക്കച്ചിറ കൊണ്ടൂർ ഒാഡിറ്റോറിയം: കലാനിലയം ഹിഡിംബി നാടകം -വൈകു. 6.30 ചങ്ങനാശ്ശേരി വാഴപ്പള്ളി ഗെത്സമനി പള്ളി: തിരുനാൾ, കുർബാന -ൈവകു. 6.00 കുറമ്പനാടം സെൻറ് ആൻറണീസ് ഫെറോന പള്ളി: എഫ്ഫാത്ത യുവജന കൺവെൻഷൻ -രാവിലെ 9.00 ചെത്തിപ്പുഴ തിരുഹൃദയ പള്ളി അങ്കണം: തിരുഹൃദയ കൺവെൻഷൻ -ഉച്ച.2.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.