തക്കാളിപ്പനിയെന്ന്​ സംശയം ഒമ്പത്​ വയസ്സുകാരൻ മരിച്ചു

ഗാന്ധിനഗർ (കോട്ടയം): . പദ്മനാഭപുരം ശലയപുരം രഞ്ജിത്-അഞ്ജു ദമ്പതികളുടെ മകൻ രാഹുൽ കൃഷ്ണയാണ് മരിച്ചത്. കഴിഞ്ഞ 17 മുതൽ ന്യുമോണിയ ബാധിച്ച നിലയിൽ കോട്ടയം മെഡിക്കൽ കോളജിൽ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തി മൂന്നാംദിവസം കുട്ടിയുടെ ശരീരത്തിൽ ചെറിയ മുഴകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം മാതാവി​െൻറ ശരീരത്തിലും ഇത്തരം മുഴകൾ കാണപ്പെട്ടു. തുടർന്ന് അഞ്ജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടുദിവസം മുമ്പ് ഇവർ സുഖംപ്രാപിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമായി. വെള്ളിയാഴ്ച രാവിലെ രോഗം മൂർഛിക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്തു. തുടർന്ന് രാത്രി 8.30ഒാടെ മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.