എസ്.എം.ഇ പ്രവേശനം: സീറ്റ്​ ഒഴിവിലേക്ക് കൗൺസലിങ്

കോട്ടയം: സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ കോട്ടയത്തുള്ള സ​െൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനു കീഴിലെ സ്കൂൾ ഒാഫ് മെഡിക്കൽ എജുക്കേഷനിൽ ബി.എസ്സി എം.എൽ.ടി കോഴ്സിന് ജനറൽ സീറ്റിൽ റാങ്ക് നം:1301 മുതൽ 1350 വരെയും ബി.എസ്സി നഴ്സിങ്, ബി.എസ്സി, എം.എൽ.ടി എന്നീ കോഴ്സുകൾക്ക് മുസ്ലിം സീറ്റിൽ റാങ്ക് 1351 മുതൽ 2000വരെയും കുശവ, കുഡുംബി, എസ്.ടി വിഭാഗങ്ങൾക്ക് റാങ്ക് 1351 മുതൽ 2957വരെയും ധീവര വിഭാഗത്തിന് റാങ്ക് നമ്പർ 1351 മുതൽ 1700വരെയും ലാറ്റിൻ കാത്തലിക്, ഒ.ബി.എച്ച്, എക്സ് സർവിസ് ക്വോട്ട എന്നീ സംവരണ വിഭാഗങ്ങൾക്ക് റാങ്ക് നമ്പർ 1351 മുതൽ 2000വരെയും വിശ്വകർമ, എസ്.സി എന്നീ സംവരണ വിഭാഗങ്ങൾക്ക് റാങ്ക് 1351 മുതൽ 1500വരെയും ബി.എസ്സി മൈക്രോബയോളജി കോഴ്സിന് ജനറൽ സീറ്റിൽ റാങ്ക് 851 മുതൽ 1000വരെയും ബി.പി.ടി, ബി.എം.ആർ.ടി എന്നീ കോഴ്സുകൾക്ക് റിസർവേഷൻ വിഭാഗത്തിൽ റാങ്ക് 851 മുതൽ 1000വരെയും ബി.പി.ടിക്ക് കുശവ, കുഡുംബി സീറ്റിൽ റാങ്ക് 1001 മുതൽ 2960വരെയും ബി.എം.ആർ.ടിക്ക് എസ്.ടി സംവരണ സീറ്റിൽ റാങ്ക് 1001 മുതൽ 2960വരെയും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി ഒക്ടോബർ നാലിന് രാവിലെ 10ന് കോട്ടയം ഗാന്ധിനഗറിലെ എസ്.എം.ഇ ഡയറക്ടറുടെ ഒാഫിസിൽ രക്ഷിതാക്കൾ സഹിതം എത്തിച്ചേരണം. ഫോൺ: 0481 6061012, വിശദ വിവരങ്ങൾക്ക്: www.sme.edu.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.