വിദ്യാരംഭത്തിനൊരുങ്ങി സരസ്വതീക്ഷേത്രങ്ങൾ

കോട്ടയം: ഒമ്പതുനാളും പത്തുപകലുമായുള്ള നവരാത്രി ആഘോഷത്തിന് ശനിയാഴ്ച വിദ്യാരംഭത്തോടെ സമാപനം. വിജയദശമി ദിനത്തിൽ പുലർച്ച നാലുമുതൽ കുരുന്നുകളെ ആദ്യക്ഷരം എഴുതിപ്പിക്കുന്ന വിദ്യാരംഭചടങ്ങ് ആരംഭിക്കും. ഗ്രന്ഥങ്ങളും പണിയായുധങ്ങളും പൂജവെച്ചശേഷം വിജയദശമി ദിനത്തിൽ പൂജയെടുപ്പുചടങ്ങ് നടക്കും. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും പൂജയെടുപ്പിനുശേഷം അവിൽ നിവേദ്യം വിതരണം ചെയ്യും. സ്ഥാപനങ്ങളുടെ നേതൃത്വത്തിലും എഴുത്തിനിരുത്തൽ ചടങ്ങ് നടത്തുന്നുണ്ട്. കൊല്ലൂർ മൂകാംബി ക്ഷേത്രമാണ് നവരാത്രി മഹോത്സവത്തിൽ ഏറെ പ്രമുഖമായത്. ദക്ഷിണമൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതീക്ഷേത്രത്തിൽ കേരളത്തി​െൻറ വിവിധ പ്രദേശങ്ങളിൽനിന്നുള്ളവർ വിദ്യാരംഭത്തിനെത്തും. തലേന്നുമുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ രാത്രിമുതൽ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം ഇവിടെ സുരക്ഷയൊരുക്കും. മഹാനവമി ദിനമായ വെള്ളിയാഴ്ച പുലർച്ച അഞ്ചിന് നട തുറക്കും. കലാമണ്ഡപത്തിൽ കോട്ടയം വീരമണി, വൈക്കം ബി. രാജമ്മാൾ, ആയാംകുടി മണി തുടങ്ങിയവർ കച്ചേരി അവതരിപ്പിക്കും. വൈകീട്ട് നൃത്തപരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.