മാണിയെ സ്വാഗതം ചെയ്​ത്​ ജയരാജൻ, കാനത്തി​െൻറ അഭിപ്രായം വ്യക്തിപരം മന്ത്രി സ്ഥാനം മനസ്സിലില്ല

കോട്ടയം: കെ.എം. മാണിയെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി അദ്ദേഹം നിലപാട് സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. മാണിയെ എൽ.ഡി.എഫിൽ എടുക്കുന്നതിനെ സി.പി.െഎ നേതാവ് കാനം രാജേന്ദ്രൻ എതിർെത്തങ്കിൽ അത് അദ്ദേഹത്തി​െൻറ വ്യക്തിപരമായ അഭിപ്രായമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകും. ഒാരോരുത്തരെക്കുറിച്ച് ആരെല്ലാം ആക്ഷേപങ്ങൾ പറഞ്ഞിട്ടുണ്ട്, പിന്നീട് നിലപാട് മാറ്റേണ്ടിയും വന്നിട്ടുണ്ട്. ശരിയായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന ആളാണ് മാണി. ജനങ്ങളുടെ ഭാഗത്തുനിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതാണ് കാര്യം. കോട്ടയം ജില്ല പഞ്ചായത്തിലടക്കം പിന്തുണ നൽകിയ തീരുമാനം സ്വാഗതാർഹമാണ്. മാണിയെ പൂർ‍ണമായും തള്ളി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസവും രംഗത്തെത്തിയെങ്കിലും അതിന്സി.പി.എം തയാറെല്ലന്നതി​െൻറ സൂചനയാണ് ജയരാജ​െൻറ അഭിപ്രായ പ്രകടനം. ബന്ധു നിയമനക്കേസിൽ കോടതിവിധി നീതിയുടെ വിജയമാണ്. നീതിയുടെയും സത്യത്തി​െൻറയും ഭാഗത്തുനിന്നാണ് താൻ പ്രവർത്തിക്കുന്നതെന്നും മന്ത്രി സ്ഥാനം മനസ്സിൽ ഇെല്ലന്നും ജയരാജൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.