മീസില്‍സ്--റൂബല്ല വാക്‌സിനേഷന്‍: ജില്ലതല ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് കോട്ടയം: മീസില്‍സ്--റൂബല്ല വാക്‌സിനേഷന്‍ കാമ്പയിൻ ജില്ലതല ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി അധ്യക്ഷതവഹിക്കും. കലക്ടർ ഡോ. ബി.എസ്. തിരുമേനി, നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.ആര്‍. സോന, ഡി.എം.ഒ ജേക്കബ് വര്‍ഗീസ് എന്നിവർ പങ്കെടുക്കും. നാലാഴ്ചക്കുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനുള്ള കര്‍മപരിപാടിയാണ് തയാറാക്കിയതെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വിദ്യാധരന്‍ അറിയിച്ചു. ഗുണഭോക്താക്കളില്‍ ഭൂരിഭാഗവും സ്‌കൂളുകളായതിനാൽ ആദ്യത്തെ രണ്ടാഴ്ചയിൽ സ്‌കൂളുകളിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രത്യേകം പ്രാദേശികമായി തയാറാക്കുന്ന കേന്ദ്രങ്ങളിലും പ്രതിരോധ കുത്തിവെപ്പ് നടത്തും. ഒമ്പതു മാസം മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ ഒറ്റത്തവണയായി വാക്‌സിന്‍ കുത്തിവെപ്പ് എടുക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശം. മീസില്‍സും റൂബല്ലയും വൈറസ് മൂലമുണ്ടാവുന്ന രോഗമാണ്. അഞ്ചാംപനി മൂലം ഇന്ത്യയില്‍ ഓരോവര്‍ഷവും 49,000 കുട്ടികള്‍ മരണപ്പെടുന്നതായാണ് കണക്ക്. കൃത്യമായ കുത്തിവെപ്പിലൂടെ ഫലപ്രദമായി തടയാവുന്ന രോഗമാണ് അഞ്ചാംപനി. കുത്തിവെപ്പ് നടക്കുന്ന തീയതിയും സമയവും കുട്ടികളെയും രക്ഷിതാക്കളെയും അറിയിക്കും. സംശയദൂരീകരണത്തിനുള്ള ലഘുലേഖ രക്ഷിതാക്കൾക്ക് എത്തിച്ചുനൽകും. സ്കൂളിൽ ഹാജരാകാത്ത കുട്ടികളുടെ പട്ടിക ആരോഗ്യപ്രവർത്തകർക്ക് കൈമാറണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ, ദേശീയ ആരോഗ്യമിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ഡോ. വിനയകുമാര്‍, ഡോ. ബാലചന്ദ്രന്‍ എന്നിവർ പെങ്കടുത്തു. റൂബല്ല പ്രവർത്തനവുമായി സഹകരിക്കുമെന്ന് ലയൺസ് ക്ലബ് കോട്ടയം: മീസില്‍സ്-റൂബല്ല വാക്‌സിനേഷന്‍ കാമ്പയിനില്‍ പങ്കാളികളാകുമെന്ന് ലയണ്‍സ് ക്ലബ് ഇൻറര്‍നാഷനല്‍ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബര്‍ മൂന്നുമുതല്‍ നവംബര്‍ മൂന്നുവരെ നടക്കുന്ന കാമ്പയിനിൽ ലയണ്‍സ് ക്ലബ് പ്രവര്‍ത്തകര്‍ കേരളത്തിലുടനീളം പദ്ധതിയുമായി പ്രവർത്തിക്കും. പ്രത്യേകം തയാറാക്കിയ പ്രചാരണ വാഹനത്തില്‍ മൂന്ന് ജില്ലകളില്‍ സഞ്ചരിച്ച് പദ്ധതി നടത്തിപ്പിെൻറ പ്രാധാന്യം അറിയിക്കും. ഒക്ടോബര്‍ എട്ടിന് വൈകീട്ട് അഞ്ചിന് ഹോട്ടൽ അർക്കാഡിയയിൽ നടക്കുന്ന ആദ്യവാര സേവനത്തിെൻറ സമാപന സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജി. വേണുകുമാര്‍, ഡിസ്ട്രിക്ട് ചെയര്‍മാന്‍ പ്രസന്നകുമാര്‍, പ്രസന്നന്‍ കെ. പണിക്കര്‍, ബെന്നി വടക്കേടം എന്നിവർ പെങ്കടുത്തു സ്ത്രീ സൗഹൃദ പദ്ധതികൾ ഒരുകുടക്കീഴിലാക്കും -നഗരസഭ കോട്ടയം: നഗരത്തിൽ ചിതറിക്കിടക്കുന്ന വിവിധ സ്ത്രീസൗഹൃദ പദ്ധതികൾ കൂട്ടിയിണക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോന. വ്യാഴാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. നഗരസഭ ആവിഷ്കരിച്ച വിവിധ സ്ത്രീസൗഹൃദ പദ്ധതികൾ പ്രയോജനപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉയർത്തിയ രൂക്ഷവിമർശനത്തിന് മറുപടി പറയുകയായിരുന്നു അവർ. വർക്കിങ് വിമൻസ് ഹോസ്റ്റൽ, രാത്രിയിൽ നഗരത്തിൽ കുടുങ്ങുന്നവർക്ക് തലചായ്ക്കാൻ ഷീ ലോഡ്ജ്, മക്കൾ ഉപേക്ഷിച്ച വയോജനങ്ങൾക്കായി ഷെൽട്ടർ ഹോം, വിദ്യാർഥികൾക്കായി സ്പെഷൽ ഹോസ്റ്റൽ എന്നിവ ഒരുകെട്ടിടത്തിൽ എത്തിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചു. ഇതിനായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിനു സമീപം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നഗരസഭ കണ്ടെത്തിയ 60 സെൻറ് സ്ഥലത്ത് ആറുനില കെട്ടിടം നിർമിക്കാനാണ് പദ്ധതി. ഇതിനായി കേന്ദ്രസർക്കാറിെൻറ എൻ.യു.എൽ.എം ഫണ്ടിൽനിന്ന് എട്ടുകോടി വകയിരുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. വനിത വിശ്രമകേന്ദ്രം, വയോജനങ്ങൾക്കായി പകൽവീട് തുടങ്ങിയ നിരവധി പദ്ധതികൾ കാര്യക്ഷമമല്ല. ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പദ്ധതികൾ ജലരേഖയായെന്ന് പ്രതിപക്ഷ കൗൺസിൽ അംഗങ്ങളായ അഡ്വ. ഷീജ അനിൽ, പി.വി. ഷൈല എന്നിവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.