ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം

പത്തനംതിട്ട: സിവിൽ സർവിസിനെ അഴിമതിരഹിതവും കാര്യക്ഷമവുമാക്കി മാറ്റുകയെന്ന ലക്ഷ്യേത്താടെ എൻ.ജി.ഒ യൂനിയൻ തിരുവല്ല താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട ഓഫിസുകൾ ജനസൗഹൃദമായി പ്രഖ്യാപിച്ചു. സർക്കാർ ഒാഫിസുകൾ കാര്യക്ഷമമാകേണ്ടതി​െൻറ ആവശ്യകത ജീവനക്കാരെ ബോധ്യപ്പെടുത്തിയും കുടിശ്ശിക ജോലി അവധി ദിവസങ്ങളിൽ ഉൾപ്പെടെ ചെയ്തു തീർത്തുമാണ് ജനസൗഹൃദ പ്രഖ്യാപനം നടത്തിയത്. തിരുവല്ല പി.ഡബ്ല്യു.ഡി ഒാഫിസ് പരിസരത്ത് പ്രഖ്യാപന യോഗം തിരുവല്ല നഗരസഭ ചെയർമാൻ കെ.വി. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല തഹസിൽദാർ ബി. സതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ ഏരിയ പ്രസിഡൻറ് വി.എൻ. സുശീല അധ്യക്ഷതവഹിച്ചു. എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി സി.വി. സുരേഷ് കുമാർ, സജു ബി. ഉണ്ണികൃഷ്ണൻ (ജോ.കൗൺ.), അജി എസ്. കുമാർ (കെ.എം.സി.എസ്.യു.) സി.എൽ. ശിവദാസ്, എസ്. നസീം എന്നിവർ സംസാരിച്ചു. റാന്നി താലൂക്കിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മധു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശശികല രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ യൂനിയൻ ഏരിയ പ്രസിഡൻറ് ടി.കെ. സജി അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി ജെ.പി. ബിനോയ് റിപ്പോർട്ട് അവതരിപ്പിച്ചു. ജോയൻറ് കൗൺസിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം പി.എസ്. മനോജ്, എൻ.ജി.ഒ യൂനിയൻ ജില്ല ജോയൻറ് സെക്രട്ടറി മാത്യു എം. അലക്സ്, എം.എസ്. ഹരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. അടൂരിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ പ്രസിഡൻറ് എസ്. നൗഷാദ് അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി കെ. സജികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി. വേണുഗോപാലൻ നായർ, ജി. അനീഷ് കുമാർ, കെ. രവിചന്ദ്രൻ, മാത്യു വർഗീസ് (ജോ. കൗൺ.), കൃഷി വകുപ്പ് സീനിയർ സൂപ്രണ്ട് എസ്. സുഷമ, സബ് ട്രഷറി ഒാഫിസർ തുളസീധരൻ, സഹകരണ അസി. രജിസ്‌‌ട്രാർ വെങ്കിടാചല ശർമ, പട്ടിക ജാതി വികസന ഒാഫിസർ സബിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.