മല്ലപ്പള്ളി--തിരുവല്ല റോഡ് ഉപരോധത്തിൽ പ്രതിഷേധം ഇരമ്പി മല്ലപ്പള്ളി: മല്ലപ്പള്ളി--തിരുവല്ല റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി റോഡ് ഉപരോധിച്ചു. താലൂക്കിലെ വിവിധ റോഡുകൾ തകർന്ന് കാൽനടപോലും സാധിക്കാതെ വന്നിട്ടും അറ്റകുറ്റപ്പണി ചെയ്യാത്തതിൽ പ്രവർത്തകർ പ്രതിഷേധിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ. പ്രസാദ് ജോർജ് അധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. പല റോഡുകളിലും രൂപപ്പെട്ട കുഴികളിൽ വീണ അനവധി ഇരുചക്രയാത്രക്കാർ മരണപ്പെടുന്ന സ്ഥിതിയാണ്. അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി സെക്രട്ടറിമാരായ അഡ്വ. റെജി തോമസ്, മാത്യു ചാമത്തിൽ, ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് ഡോ. സജി ചാക്കോ, കോശി പി. സക്കറിയ, സുരേഷ് ബാബു പാലാഴി, ലാലു തോമസ്, ബിജു ടി. ജോർജ്, ടി.ജി. രഘുനാഥപിള്ള എന്നിവർ സംസാരിച്ചു. പി.ടി. എബ്രഹാം, ഉണ്ണികൃഷ്ണൻ നടുവിലേമുറി, ചെറിയാൻ വർഗീസ്, ടി.പി. ഗിരീഷ് കുമാർ, റെജി പണിക്കമുറി, ശശികുമാർ, ശശിധരൻ കവിയൂർ, സതീഷ് കല്ലൂപ്പാറ, ബോബൻ ജോൺ ബാബു കുറുമ്പേശ്വരം, കെ.ജി. സാബു, ജി.എസ്. ജയകുമാർ, ശിവരാജൻ നായർ, മാലതി സുരേന്ദ്രൻ, സൂസൻ ബിനു, സൂസൻ തോമസ്, എലിസബത്ത് ജേക്കബ്, ലിൻസൺ പാറോലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.