സമൂഹത്തിൽ വിപ്ലവകരമായ മാറ്റത്തിന് സ്ത്രീസമൂഹം മുന്നിട്ടിറങ്ങണം -തോമസ് മാർ അത്തനാസിയോസ് പന്തളം: കാലഘട്ടത്തിെൻറ വെല്ലുവിളി അതിജീവിക്കാൻ സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് സ്ത്രീസമൂഹം മുന്നിട്ടിറങ്ങണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്ത തോമസ് മാർ അത്തനാസിയോസ്. മലങ്കര ഓർത്തഡോക്സ് മർത്തമറിയം വനിതസമാജത്തിെൻറ അന്തർദേശീയ സമ്മേളനം പന്തളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീസമൂഹത്തിനുനേരെ നടത്തുന്ന അതിക്രമങ്ങൾ തടയാൻ സ്ത്രീകൾക്കു മാത്രെമ കഴിയൂ. ന്യൂനപക്ഷങ്ങൾക്കുനേരെ പീഡനങ്ങളും സാമൂഹിക കടന്നാക്രമണങ്ങളും വർധിച്ചുവരുന്ന കാലഘട്ടമാണിത്. സ്ത്രീപക്ഷ നിലപാടുകൾക്ക് ഏറെ പിന്തുണ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മർത്തമറിയം വനിത സമാജത്തിെൻറ നാലുനാൾ നീളുന്ന അന്തർദേശീയ വാർഷിക സമ്മേളനം ഒക്ടോബർ ഒന്നിന് സമാപിക്കും. ചെങ്ങന്നൂർ ഭദ്രാസനത്തിെൻറ ആതിഥ്യത്തിൽ പന്തളം എമിനൻസ് പബ്ലിക് സ്കൂളിലാണ് സമ്മേളനം നടക്കുന്നത്. ഉദ്ഘാടനസദസ്സിൽ യൂഹാനോൻ മാർ പോളികാർപസ് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ല കലക്ടർ ആർ. ഗിരിജ മുഖ്യപ്രഭാഷണം നടത്തി. സഖറിയ മാർ അന്തോണിയോസ് പ്രഭാഷണം നടത്തി. മാർ. പോളികാർപസ് രചിച്ച ഉദയനാദം എന്ന പുസ്തകം ജനറൽ സെക്രട്ടറി പ്രഫ. മേരി മാത്യൂസിന് നൽകി പ്രകാശനം ചെയ്തു. വരിക്കോലി സെൻറ് മേരീസ് പള്ളിയിൽ കാതോലിക്ക ബാവയെ തടഞ്ഞ സംഭവത്തിൽ സമ്മേളനം പ്രതിഷേധിച്ചു. യാക്കോബ് മാർ ഏലിയാസ്, ഫാ. തോമസ് കൊക്കാപ്പറമ്പിൽ, ഫാ. ജോൺ ശങ്കരത്തിൽ, ഫാ. മാത്യു വർഗീസ്, ഫാ. മത്തായിക്കുന്നിൽ, എബ്രഹാം മാത്യു വീരപ്പള്ളിൽ, പ്രിയ ജേക്കബ്, അക്കാമ്മ പോൾ, സോഫിയ രാജൻ, പ്രഫ. മേരി മാത്യൂസ്, ഡോ. എം.ഒ. ജോൺ, അഡ്വ. ബിജു ഉമ്മൻ എന്നിവർ സംസാരിച്ചു. ഒന്നിന് നടക്കുന്ന സമാപനസമ്മേളനം ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. മലങ്കര സഭയിൽ 30 ഭദ്രാസനങ്ങളിലെ ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.