എസ്​.എഫ്.ഐ സംസ്ഥാന ജാഥക്ക്​ വിവിധ കേ​​ന്ദ്രങ്ങളിൽ സ്വീകരണം

കട്ടപ്പന: എസ്.എഫ്.ഐ സംസ്ഥാന ജാഥക്ക് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി. തോമസ് ക്യാപ്റ്റനായ തെക്കൻ മേഖല ജാഥയാണ് ജില്ലയിൽ പര്യടനം നടത്തിയത്. കലാലയ രാഷ്ട്രീയത്തിനു നിയമ നിർമാണം നടത്തുക, വിദ്യാർഥിപക്ഷ ദേശീയ വിദ്യാഭ്യാസ നയം, മതനിരപേക്ഷ കലാലയം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. രാവിലെ കുട്ടിക്കാനത്ത് നടന്ന ജില്ലയിലെ ആദ്യ സ്വീകരണ പരിപാടി ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് തേജസ്സ് അധ്യക്ഷതവഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ആർ. തിലകൻ, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് ജി. വിജയാനന്ദ്, പെരുവന്താനം പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ബിനു, ബി. അനൂപ് എന്നിവർ സംസാരിച്ചു. ആര്യ രാജൻ സ്വാഗതവും ഏരിയ സെക്രട്ടറി ജിഷ്ണുബാലൻ നന്ദിയും പറഞ്ഞു. കട്ടപ്പന ഗാന്ധി സ്ക്വയറിൽ ജാഥയെ സ്വാഗതസംഘം ചെയർമാൻ വി.ആർ. സജി സ്വീകരിച്ചു. നെടുങ്കണ്ടത്ത് നടന്ന സ്വീകരണ യോഗത്തിൽ നിത്യ മധു അധ്യക്ഷതവഹിച്ചു. അടിമാലി ടൗണിൽ എത്തിയ ജാഥയെ സ്വാഗതസംഘം ചെയർമാൻ ടി.കെ. സുധേഷ്കുമാർ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. തൊടുപുഴയിലെത്തിയ ജാഥയെ മിനി സിവിൽ സ്റ്റേഷൻ പരിസത്തുനിന്ന് പ്രവർത്തകർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുനിസിപ്പൽ മൈതാനിയിലേക്ക് ആനയിച്ചു. തുടർന്ന് ചേർന്ന സമ്മേളനം ജാഥ ക്യാപ്റ്റൻ ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. ജിതിൽ ജോണി അധ്യക്ഷതവഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, ആര്യ രാജൻ എന്നിവർ സംസാരിച്ചു. ആൽവിൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.