എരുമേലി: കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയിൽ. കന്യാകുമാരി സ്വദേശി മഹേഷാണ് (31) പിടിയിലായത്. എരുമേലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനു സമീപത്തുനിന്ന് ബുധനാഴ്ച പുലർച്ചെ ഒന്നിനാണ് ഇയാളെ പിടികൂടിയത്. അരക്കിലോയോളം കഞ്ചാവും ഇയാളിൽനിന്ന് കണ്ടെടുത്തു. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നവരാത്രി ഉത്സവം പൂഞ്ഞാര്‍: മങ്കൊമ്പുംകാവ് ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനമായ ശനിയാഴ്ച 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം. കെഴുവംകുളം എന്‍.എസ്.എസ് സ്‌കൂള്‍ അധ്യാപകന്‍ ടി.എസ്. ശ്രീകുമാര്‍, പൂഞ്ഞാര്‍ എസ്.എം.വി. സ്‌കൂള്‍ അധ്യാപിക സിന്ധു ജി. നായര്‍ എന്നിവര്‍ വിദ്യാരംഭം കുറിക്കും. മേലമ്പാറ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ശനിയാഴ്ച 7.30ന് പൂജയെടുപ്പ്, 10.30ന് എഴുത്തിനിരുത്ത്. പെരിങ്ങമന സുബ്രഹ്മണ്യന്‍ നമ്പൂതിരി കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിക്കും. ഈരാറ്റുപേട്ട അങ്കാളമ്മന്‍ കോവിലില്‍ ശനിയാഴ്ച 7.30ന് സരസ്വതി പൂജ, പൂജയെടുപ്പ്, വിദ്യാരംഭം, 8.45ന് നവകം പൂജ. കൊണ്ടൂര്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ശനിയാഴ്ച ഏഴിന് എഴുത്തിനിരുത്ത്, സംഗീതാര്‍ച്ചന, സമൂഹ വിദ്യാഗോപാല മന്ത്രാര്‍ച്ചന. തലപ്പുലം ഇഞ്ചോലിക്കാവ് ദേവീക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ എട്ടിന് എഴുത്തിനിരുത്ത്. തിടനാട് മഹാക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ എട്ടിന് സംഗീതാരാധന, ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.