കാനഡയിൽ ജോലി വാഗ്​ദാനം നൽകി 25 ലക്ഷം തട്ടിയ ഡോക്​ടർ അറസ്​റ്റിൽ

കുറവിലങ്ങാട്: കാനഡയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്നായി 25 ലക്ഷം തട്ടിയശേഷം മുങ്ങിയ കർണാടക സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ. കർണാടക റെയ്ചൂർ സാവിത്രി കോളനിയിൽ ഡോ. സജി സൈമണാണ് (50) പിടിയിലായത്. തൃശൂർ കുന്നംകുളത്തുനിന്ന് കുറവിലങ്ങാട് എസ്.ഐ ഷമീർഖാ​െൻറ നേതൃത്വത്തിലാണ് പിടികൂടിയത്. ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് പണം തട്ടിയതിന് കുറവിലങ്ങാട്, ചങ്ങനാശ്ശേരി, കോട്ടയം വെസ്റ്റ് പൊലീസ് സറ്റേഷൻ പരിധികളിൽ കേസുണ്ട്. ജില്ലയിൽ തട്ടിപ്പിനിരയായ ഏഴിലധികം പേർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയെത്തുടർന്ന് കോട്ടയം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പെന്തകോസ്ത് പാസ്റ്ററായ ഡോ. സൈമൺ കാനഡയിലെ ടൊറൻഡോയിലുള്ള മൗണ്ട് സിേയാൻ ഹോസ്പിറ്റലിൽ ജോലിനൽകമെന്ന് വാഗ്ദാനം ചെയ്താണ് ഉദ്യോഗാർഥികളെ കബളിപ്പിച്ചത്. നഴ്സുമാരുടെ പക്കൽനിന്ന് രണ്ടരലക്ഷം മുതൽ മൂന്നുലക്ഷം രൂപവരെയാണ് വാങ്ങിയത്. ആറുമാസത്തിനകം ജോലി നൽകുമെന്നായിരുന്നു വാഗ്ദാനം. വിസ ലഭിക്കാതെവന്നതോടെയാണ് പലരും തട്ടിപ്പ് തിരിച്ചറിഞ്ഞത്. കുറവിലങ്ങാട് വെള്ളായിപറമ്പിൽ ജസി, കങ്ങഴ ആലക്കൽ ലില്ലിക്കുട്ടി ആൻറണി, കങ്ങഴ വട്ടപ്പുരയിടത്തിൽ ലീലാമ്മ വർഗീസ്, പുഴവാത് മേച്ചിറശ്ശേരിൽ ഔസേഫ്, ആർപ്പൂക്കര കല്ലംചിറ എബ്രാഹം കുര്യൻ എന്നിവരാണ് കുറവിലങ്ങാട്, ചങ്ങനാശ്ശേരി സ്റ്റേഷനുകളിലായി പരാതി നൽകിയത്. ബാങ്ക് അക്കൗണ്ട് മുഖേനയാണ് പണം കൈമാറിയിരുന്നത്. പണം നൽകിയവരാരും ഡോക്ടറെ നേരിൽകണ്ടിട്ടില്ല. ബുധനാഴ്ച കുന്നംകുളത്ത് പെന്തക്കോസ്ത് വിഭാഗംസംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിച്ച് മടങ്ങുമ്പോഴാണ് പിടിയിലിയാത്. അഡീഷനൽ എസ്.ഐ വി.പി. തങ്കച്ചൻ, എ.എസ്.ഐ േപ്രം ഷാ, സി.പി.ഒ ജഗതി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാൾ പിടിയിലായതോടെ തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി വരുന്നുണ്ട്. പാലാ കോടതി പ്രതിയെ റിമാൻഡ്ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.