കോട്ടയം: അന്തരിച്ച സി.എം.പി ജനറൽ സെക്രട്ടറി കെ.ആർ. അരവിന്ദാക്ഷന് കോട്ടയത്തിെൻറ അന്ത്യാഞ്ജലി. ബുധനാഴ്ച പുലർച്ചെ കോഴക്കോട്ടുനിന്ന് ഉച്ചക്ക് 12.30ഒാടെ കോട്ടയത്ത് എത്തിച്ച മൃതദേഹം കോട്ടയം കോർപറേറ്റിവ് അർബൻ ബാങ്ക് ഹാളിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന് തിരുനക്കരയിലെ വീട്ടിലേക്ക് മാറ്റി. ഇരുസ്ഥലത്തുമായി രാഷ്ട്രീയ- സാമൂഹിക മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും നാട്ടുകാരും യാത്രാമൊഴിയേകാൻ എത്തിയിരുന്നു. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ്, എം.പിമാരായ ജോസ് കെ. മാണി, ജോയി എബ്രഹാം, എം.എൽ.എമാരായ പി.സി. ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി. വിജയൻപിള്ള, അനൂപ് ജേക്കബ്, സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, ഏരിയ സെക്രട്ടറി എം.കെ. പ്രഭാകരൻ, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടൻ, ട്രഷറർ മാണി സി. കാപ്പൻ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്, മുൻ ഡി.സി.സി പ്രസിഡൻറ് ടോമി കല്ലാനി, ജനതാദൾ യു സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്, ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്, കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആർ. സോന, കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, കോട്ടയം അർബൻ ബാങ്ക് ചെയർമാൻ അഡ്വ. കെ. അനിൽകുമാർ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു മുരിക്കവേലി, ജില്ല പ്രസിഡൻറ് സജി നൈനാൻ തുടങ്ങിയവർ അേന്ത്യാപചാരം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.