ചെറുതോണി: ഇടുക്കി ജില്ല പഞ്ചായത്ത് കമ്മിറ്റി യോഗം ഭരണപക്ഷ അംഗങ്ങൾ തമ്മിലെ തർക്കത്തിലും ചേരിപ്പോരിലും അലങ്കോലപ്പെട്ടു. കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രസിഡൻറ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ബഹളം. വഴക്ക് മൂർഛിച്ചതിനൊടുവിൽ ഭരണകക്ഷിയിൽപെട്ട മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ ഇറങ്ങിപ്പോയി. ഇൻഫൻറ് തോമസ്, മോളി മൈക്കിൾ, വിജയകുമാർ എന്നീ കോൺഗ്രസ് അംഗങ്ങളാണ് ഇറങ്ങിപ്പോയത്. ഒരുവർഷമായി സെക്രട്ടറിയും ഭരണസമിതിയും തമ്മിലെ തർക്കത്തിൽ ഭരണസ്തംഭനത്തിലായ ജില്ല പഞ്ചായത്തിന് കഴിഞ്ഞവർഷം അനുവദിച്ച തുകയിൽ മൂന്ന് ശതമാനം മാത്രമാണ് ചെലവഴിക്കാനായത്. ആറ് മാസംകൂടി കഴിഞ്ഞിട്ടും 17 ശതമാനത്തിൽ താഴെ മാത്രമാണ് ചെലവഴിച്ചത്. കഴിഞ്ഞവർഷം സാധനങ്ങൾ പർച്ചേസ് ചെയ്യാൻ 90 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ചെലവഴിക്കാൻ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയതാണ്. എന്നാൽ, പർച്ചേസ് കമ്മിറ്റി പലതവണ കൂടിയതായി മിനുട്സ് എഴുതിയിട്ടുണ്ടെങ്കിലും ആരും ഒപ്പിട്ടിട്ടില്ല. ഒപ്പിടാതെ കമ്മിറ്റി കൂടിയതായി മിനുട്സ് എഴുതിയുണ്ടാക്കിയിരിക്കുകയാണ്. ഇത് ചോദ്യംെചയ്ത മെംബർമാരാണ് യോഗം ബഹിഷ്കരിച്ചത്. പർച്ചേസ് കമ്മിറ്റിയുടെ തീരുമാനമില്ലാതെ പാറേമാവ് ആയുർവേദ ആശുപത്രിയിലേക്ക് ബെഡുകൾ വാങ്ങിയതും ചോദ്യംചെയ്തു. പത്രപ്പരസ്യം നൽകി ടെൻഡർ ക്ഷണിക്കണമെന്നാണ് നിയമം. എന്നാൽ, മാനദണ്ഡവും നിബന്ധനകളും പാലിക്കാതെ ബഡുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് മെംബർമാർ ആരോപിച്ചു. ഇനിയും സാധനങ്ങൾ വാങ്ങാനുണ്ട്. ഇവയെല്ലാം മാനദണ്ഡങ്ങൾ പാലിക്കാതെ വാങ്ങാനാണ് പ്രസിഡൻറ് ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു. അലമാര-200, ബഞ്ചും ഡസ്കും 1000 ജോഡി, 150 കമ്പ്യൂട്ടർ, 32 മൈക്ക്സെറ്റ്, 40 പ്രിൻറർ, അഞ്ച് ജനറേറ്റർ, ആംപ്ലിഫയർ, ഫ്രിഡ്ജ്, ആശുപത്രി ഉപകരണങ്ങൾ, സ്കൂൾ ലാബോറട്ടറി ഉപകരണങ്ങൾ, മിന്നൽ രക്ഷാകവചം തുടങ്ങിയ സാധനങ്ങൾ വാങ്ങാനാണ് തീരുമാനമുള്ളത്. ഒന്നര വർഷമായി രേഖകൾ ഉണ്ടാക്കിയശേഷം ടെൻഡർ ഇല്ലാതെ സാധനങ്ങൾ വാങ്ങാനാണ് നീക്കമെന്ന് മെംബർമാർ ആരോപിച്ചു. ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ വാങ്ങി കമീഷൻ തട്ടാനാണ് മാനദണ്ഡങ്ങൾ പാലിക്കാതെ സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുന്നതെന്ന് മെംബർമാർ ആരോപിക്കുന്നു. ഇതിന് മുന്നോടിയായാണ് ആശുപത്രിയിലേക്ക് ബെഡുകൾ വാങ്ങിയത്. പല നിർമാണ പ്രവർത്തനങ്ങളും ടെൻഡർ ചെയ്യുന്നില്ല. പാറേമാവ് ആയുർവേദ ആശുപത്രിയിലെ കെട്ടിടത്തിെൻറ ബാക്കി നിർമാണത്തിന് 1.40 കോടി കൂടി അനുവദിച്ചിട്ടും കരാർ നൽകുന്നത് തർക്കത്തിൽ കിടക്കുകയാണ്. ആറുപേർ ടെൻഡർ നൽകിയെങ്കിലും ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. റീ ടെൻഡർ ചെയ്യാൻ കമ്മിറ്റി നിർദേശിച്ചിട്ടും െവച്ചുതാമസിപ്പിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് മെംബർമാർ പറയുന്നു. നിലവിലെ ഭരണസമിതി ചുമതലയേറ്റശേഷം സർക്കാറിൽനിന്ന് ലഭിച്ച ലക്ഷങ്ങൾ ലാപ്സായതായി മെംബർമാർ ആരോപിച്ചു. പൊതുമാരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും ജില്ല പഞ്ചായത്തിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ചേരിതിരിവ് മൂലം ഭരണസ്തംഭനം ഉണ്ടായി. തർക്കങ്ങൾ പരിഹരിക്കുന്നതിനും യഥാസമയം ഫണ്ട് െചലവഴിക്കുന്നതിനും കഴിയാതെപോയത് ഭരണസമിതിയുടെ വീഴ്ചയാണെന്നും ആരോപിച്ചു. നിലവിലെ സ്ഥിതി തുടർന്നാൽ ബാക്കി ഫണ്ട് മുഴുവൻ ലാപ്സാകാണ് സാധ്യതയെന്നും മെംബർമാർ ചൂണ്ടിക്കാട്ടുന്നു. ചാനൽ കാമറ മോഷണം പോയി കുമളി: ടൗണിലെ പൊതുവേദിക്ക് സമീപം സൂക്ഷിച്ചിരുന്ന പ്രാദേശിക ചാനലിെൻറ കാമറ പട്ടാപ്പകൽ മോഷ്ടിച്ചു. ബുധനാഴ്ച വൈകീട്ട് 4.30ഒാടെയായിരുന്നു സംഭവം. ഇവിടെ നടന്ന പരിപാടി ചിത്രീകരിച്ച ശേഷം മറ്റൊരു പരിപാടിക്ക് കാത്തിരിക്കുന്നതിനിടെയാണ് കാമറ ഉൾപ്പെടുന്ന ബാഗ് മോഷ്ടിക്കപ്പെട്ടത്. സമീപത്ത് പൊലീസിെൻറ നിരീക്ഷണ കാമറ ഉണ്ടെങ്കിലും ഇതിൽ മോഷ്ടാവിനെ സംബന്ധിച്ച വിവരങ്ങൾ ഇല്ലെന്നാണ് വിവരം. പ്രാദേശിക ചാനൽ റിപ്പോർട്ടർ ജെറിൻ പടിഞ്ഞാറേക്കര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ല റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ് തൊടുപുഴ: ജില്ല റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ് ഒക്ടോബർ ഒന്നിന് രാവിലെ ഏഴുമുതൽ കരുണാപുരം പഞ്ചായത്തിൽ രാമക്കൽമേട്- ബാലൻപിള്ളസിറ്റി റോഡിൽ നടക്കും. 14ൽ താഴെ, 16ൽ താഴെ, 18ൽ താഴെ, 23ൽ താഴെ, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പെങ്കടുക്കാം. ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനുള്ള മത്സരാർഥികളെ ഇതിൽനിന്ന് തെരഞ്ഞെടുക്കും. പെങ്കടുക്കാൻ താൽപര്യമുള്ളവർ 9447173843 എന്ന നമ്പറിൽ ബന്ധപ്പെടുകയോ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും പാസ്പോർട്ട് സൈസ് ഫോേട്ടായുമായി ഒന്നിന് രാവിലെ മത്സരസ്ഥലത്ത് എത്തുകയോ വേണമെന്ന് ജില്ല സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.