അബ്രാഹ്മണരെ ശാന്തിക്കാരാക്കാമെന്ന്​ ഹിന്ദു ​െഎക്യവേദി

പത്തനംതിട്ട: പൂജ ചെയ്യാൻ അബ്രഹ്മണനായ ഒരാൾ യോഗ്യനാണെങ്കിൽ അദ്ദേഹത്തെ ശാന്തിക്കാരായി നിയമിക്കുന്നതിന് ഹിന്ദു െഎക്യവേദി എതിരല്ലെന്ന് സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ഹരിദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജന്മം കൊണ്ടല്ല, കർമം കൊണ്ടാണ് യോഗ്യത നേടേണ്ടത്. ശബരിമല തീർഥാടനം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നതായി അദ്ദേഹം ആരോപിച്ചു. സന്നിധാനത്തെ ആശുപത്രിയുടെ ജോലി എങ്ങുമെത്തിയിട്ടില്ല. ആദ്യനില വാർത്തതി​െൻറ തട്ട് ഇനിയും നീക്കം ചെയ്തിട്ടില്ല. ഇത്തവണ ആശുപത്രി എവിടെ പ്രവർത്തിക്കുമെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. എല്ലാ കാര്യങ്ങളിലും ഇതാണ് അവസ്ഥ. ത്രിവേണിയിലെ ബലിതർപ്പണം തടസ്സപ്പെടുത്തിയ വനംവകുപ്പി​െൻറ നിലപാട് തിരുത്തണം. മറ്റ് സ്ഥലങ്ങളിലെ വനം ൈകയേറ്റങ്ങൾ തടയാൻ കഴിയാത്ത വനം വകുപ്പ് ശബരിമലയിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരൻ, ജില്ല പ്രസിഡൻറ് കെ. പ്രസാദ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. ജെ.എസ്.എസ് ജില്ല സമ്മേളനം അടൂരിൽ പത്തനംതിട്ട: ജെ.എസ്.എസ് (രാജൻബാബു വിഭാഗം) ജില്ല സമ്മേളനം ഇൗ മാസം 30ന് അടൂരിൽ നടക്കുമെന്ന് ജില്ല പ്രസിഡൻറ് പി.വി. വാസുകുട്ടി, സംസ്ഥാന കമ്മിറ്റി അംഗം ശിവദാസൻ കടമ്പനാട് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാജൻബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി ഇ.കെ. ഗോപാലൻ റിപ്പോർട്ട് അവതരിപ്പിക്കും. പുതിയ കമ്മിറ്റിെയയും തെരഞ്ഞെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.