ഇടുക്കിയിലെ ഗോൾ നിറക്കൽ കാമ്പയിനിൽ അടിച്ചുകൂട്ടിയത് 1,01,723

തൊടുപുഴ: രാജ്യം ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തോടനുബന്ധിച്ച് ഗോൾ. ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ ഏഴുവരെ ജില്ലയിൽ എത്തിയ കായിക േപ്രമികളുടെ എണ്ണമാണിത്. ജില്ലയിലെ 52 പഞ്ചായത്തുകളും തൊടുപുഴ, കട്ടപ്പന നഗരസഭകളും മറ്റ് വിവിധ കേന്ദ്രങ്ങളും ഉൾെപ്പടെ 200 സ​െൻററാണ് ജില്ലയിൽ വൺ മില്യൺ ഗോൾ പദ്ധതിക്കായി ഒരുക്കിയിരുന്നത്. വി.ഐ.പി കേന്ദ്രമായിരുന്ന തൊടുപുഴ 11,594 ഗോളുമായി ജില്ലയിൽ മികച്ചുനിന്നു. സംസ്ഥാനത്ത് ഗോൾ നിലയിൽ അഞ്ചാം സ്ഥാനം നേടാനും ഇടുക്കിക്ക് കഴിഞ്ഞു. ലോകകപ്പ് മത്സരത്തിലെ ആറ് വേദികളിലൊന്നായ കൊച്ചിയിൽ മത്സരം എത്തുന്നതി​െൻറ പ്രചാരണാർഥം സംസ്ഥാന സ്‌പോർട്സ് കൗൺസിലും യുവജനകാര്യ വകുപ്പും ചേർന്നാണ് 'വൺ മില്യൺ ഗോൾ' പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ, സ്‌കൂൾ, കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പത്തുലക്ഷം ഗോൾ അടിക്കലായിരുന്നു ലക്ഷ്യം. ജില്ലയിലെ പ്രധാന വേദിയായ തൊടുപുഴയിൽ ജോയ്സ് ജോർജ് എം.പി, കലക്ടർ ആർ. ഗോകുൽ, മുനിസിപ്പൽ ചെയർപേഴ്സൻ സഫിയ ജബ്ബാർ, ജില്ല സ്‌പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.എൽ. ജോസഫ്, യുവജന ക്ഷേമ ബോർഡ് മെംബർ ഡീൻ കുര്യാക്കോസ്, മുനിസിപ്പൽ ജനപ്രതിനിധികൾ, വിവിധ മേഖലയിലെ പ്രമുഖർ എന്നിവർ തൊടുപുഴയിലും ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും ഗോൾ നിറക്കലിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.