എം.ജി പി.വി.സിക്ക് ഫ്രഞ്ച് സർവകലാശാലയുടെ ഓണററി ബിരുദം

കോട്ടയം: എം.ജി സർവകലാശാല േപ്രാ വൈസ് ചാൻസലറും പോളിമർ ശാസ്ത്രജ്ഞനുമായ പ്രഫ. സാബു തോമസിനെ ഫ്രാൻസിലെ ലൊറേയ്ൻ യൂനിവേഴ്സിറ്റി ഓണററി ഡോക്ടർ ഓഫ് സയൻസ് ബിരുദം നൽകി ആദരിച്ചു. 22ന് ഫ്രാൻസിലെ നാൻസിയിൽ നടന്ന ചടങ്ങിൽ ലൊറേയ്ൻ സർവകലാശാല പ്രസിഡൻറ് പ്രഫ. പിയറി മുടൻഹാർട്ടാണ് ബിരുദദാനം നടത്തിയത്. നാനോ ടെക്നോളജി, പോളിമർ സയൻസ് മുതലായ ശാസ്ത്ര ഗവേഷണരംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരത്തിന് അർഹനായത്. കേരളത്തിലെ ഒരു പ്രഫസർക്ക് വിദേശസർവകലാശാലയുടെ ഓണററി ബിരുദം ലഭിക്കുന്നത് ഇതാദ്യമായാണ്. അക്കാദമിക, ഗവേഷണ പ്രബന്ധ വിനിയോഗ സൂചികയിൽ അഞ്ചാം സ്ഥാനത്തിനർഹനായ പ്രഫ. സാബു തോമസ് അറുപതോളം ഗ്രന്ഥങ്ങളുടെ രചയിതാവും 81 പിഎച്ച്.ഡി ബിരുദങ്ങൾക്ക് ഗവേഷണ മാർഗദർശിയുമാണ്. 720 ഗവേഷണ പ്രബന്ധങ്ങളുടെയും 31,000 സൈറ്റേഷനുകളുടെയും ഉടമയായ പ്രഫ. സാബു ഗവേഷണനിലവാരത്തി​െൻറ സൂചികയായ എച്ച് ഇൻഡക്സ് 81ഉം നേടിയിട്ടുണ്ട്. അമേരിക്കയിൽ നെഹ്റു ഫുൾൈബ്രറ്റ് അഡ്മിനിസ്േട്രറ്റിവ് സെമിനാറിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാൻ ഒക്ടോബർ ആദ്യം ഡോ. സാബു യു.എസിലേക്ക് തിരിക്കും. ക്യാപ്ഷൻ: KTG51 DLIT എം.ജി സർവകലാശാല േപ്രാവൈസ് ചാൻസലർ ഡോ. സാബു തോമസ് ഫ്രാൻസിലെ ലൊറേയ്ൻ സർവകലാശാല പ്രസിഡൻറ് പ്രഫ. പിയറി മുടൻഹാർട്ടിൽനിന്ന് ഓണററി ഡോക്ടർ ഓഫ് സയൻസ് ബിരുദം സ്വീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.