ചങ്ങനാശ്ശേരി: ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സ്ത്രീ ഉൾപ്പെടെ രണ്ടുപേര്‍ ആൻറി ഗുണ്ടാ സ്ക്വാഡിെൻറ പിടിയില്‍. പത്തനംതിട്ട ആറന്മുള ഇടശ്ശേരിമല പുതുവല്‍ വീട്ടില്‍ ബിന്ദുരാജ് (അജിത --37) ഇവരുടെ സഹായി പത്തനംതിട്ട റാന്നി മന്ദിരംപടി ഭാഗത്ത് വേലന്‍പറമ്പില്‍ സുരേഷ് ബാബു (45) എന്നിവരെയാണ് കോട്ടയം ആൻറി ഗുണ്ടാ സ്‌ക്വാഡ് റാന്നിയില്‍നിന്ന് പിടികൂടിയത്. ആശുപത്രികളില്‍ ചികിത്സക്കായി പ്രവേശിപ്പിക്കുന്ന രോഗികളുടെ മുറിയില്‍നിന്ന് സ്വര്‍ണവും പണവും തന്ത്രപരമായി മോഷ്ടിക്കുന്നവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 23ന് ചങ്ങനാശ്ശേരി എന്‍.എസ്.എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ തൃക്കൊടിത്താനം ഉഴത്തില്‍പടി കാഞ്ഞിരത്തുംവീട്ടില്‍ ബിനോയിയുടെ ഭാര്യ രശ്മി തോമസിെൻറ ബാഗില്‍ സൂക്ഷിച്ചിരുന്ന ആറ് പവെൻറ സ്വർണാഭരണങ്ങളും 600 രൂപയും എ.ടി.എം കാര്‍ഡും ബാഗും ഉള്‍പ്പെടെ മോഷ്ടിച്ചിരുന്നു. ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയില്‍ കയറി രോഗിയുടെ മുറിയില്‍നിന്ന് ബാഗും 1500 രൂപയും എ.ടി.എം കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും മോഷ്ടിച്ചതായും ഇവർ സമ്മതിച്ചു. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആശുപത്രിയില്‍നിന്ന് മോഷ്ടിച്ച ബാഗുകള്‍, മറ്റ് രേഖകള്‍, മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ രശ്മിയുടെ ബാഗില്‍നിന്ന് മോഷ്ടിച്ച രണ്ടു സ്വര്‍ണവള, സ്വർണം വിറ്റ് കിട്ടിയ 10000 രൂപ, ബംഗളൂരുവിൽ താമസിച്ചതിെൻറ ഹോട്ടല്‍ ബില്ല് എന്നിവ കണ്ടെത്തി. മോഷ്ടിച്ച സ്വർണത്തില്‍ ഒരു വളയും മാലയും ബംഗളൂരുവിൽ വിറ്റതായും പ്രതി സമ്മതിച്ചു. തിരുവല്ല മെഡിക്കല്‍ മിഷന്‍, പുഷ്പഗിരി മെഡിക്കള്‍ കോളജ് എന്നീ ആശുപത്രികളില്‍ മോഷണം നടത്തിയതിന് ഇരുവര്‍ക്കുമെതിരെ തിരുവല്ല പൊലീസ് സ്റ്റേഷനിലും കോഴഞ്ചേരി ഗവ. ആശുപത്രിയില്‍ മോഷണം നടത്തിയതിന് ആറന്മുള സ്റ്റേഷനിലും അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ മോഷണം നടത്തിയതിന് അടൂര്‍ പൊലീസ് സ്റ്റേഷനിലും കേസ് നിലനില്‍ക്കുന്നുണ്ട്. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ജില്ല പൊലീസ് മേധാവി മുഹമ്മദ് റഫീഖിെൻറ നിർദേശപ്രകാരം ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, സി.ഐ പി.കെ. വിനോദ്, ആൻറി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ കെ.കെ. റെജി, അന്‍സാരി, മണികണ്ഠന്‍, അജി, ഓമന എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.