ഒന്നേകാല്‍ കിലോ കഞ്ചാവ്​ പിടികൂടി

ചങ്ങനാശ്ശേരി: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നയാളെ ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വർഗീസി​െൻറ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഒന്നേകാല്‍ കിലോ കഞ്ചാവുമായി പിടികൂടി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം അമര ചേകകുളം കാടിക്കാലായില്‍ പ്രസാദ് സി. തങ്കപ്പനാണ് (46) പിടിയിലായത്. തമിഴ്‌നാട് കമ്പം ഭാഗത്തുനിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നത്. കഞ്ചാവ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയി എം. തോമസ്, പ്രിവൻറിവ് ഒാഫിസർമാരായ ശ്രീകുമാര്‍, സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസർമാരായ പി. സജി, ടി. സന്തോഷ്, കെ. ഷിജു, രതീഷ് കെ. നാണു, ലാലു തങ്കപ്പന്‍, ആര്‍.കെ. രാജീവ്, കെ.ആർ. അജേഷ് എന്നിവര്‍ പരിശോധനയിൽ പങ്കെടുത്തു. PHOTO:: KTL70 presad ചങ്ങനാശ്ശേരിയിൽ കഞ്ചാവുമായി പിടിയിലായ പ്രസാദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.