'ഗ്രാമശക്തി ദ്വൈമാസിക കോട്ടയം: പ്രകൃതി കൃഷിയുടെ പ്രചാരണം ലക്ഷ്യമിട്ട് പലേക്കർ പ്രകൃതി കർഷക സമിതിയും കേരള ഗ്രാമശക്തിയും ചേർന്ന് 'ഗ്രാമശക്തി' ദ്വൈമാസിക ആരംഭിക്കുന്നു. കോട്ടയം പബ്ലിക് ലൈബ്രറി മിനി ഹാളിൽ വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് നടക്കുന്ന ചടങ്ങിൽ കവി പ്രഭാവർമക്ക് േകാപ്പി നൽകി ടി. വിജയകുമാർ പ്രകാശനം ചെയ്യും. ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ലോഗോയുടെ പ്രകാശനവും നടക്കും. ഗ്രാമശക്തി ജില്ല പ്രസിഡൻറ് എം.എൻ. തങ്കപ്പൻ, പലേക്കർ കർഷകസമിതി ജില്ല പ്രസിഡൻറ് കെ.ജി. സതീഷ്, സജി പി. എബ്രഹാം, എം. കുര്യൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.