റബർ ഇറക്കുമതിയിലൂടെ ലഭിച്ച 3335 കോടി കർഷകർക്ക്​ നൽകണം ^ജോസ്​ കെ. മാണി

റബർ ഇറക്കുമതിയിലൂടെ ലഭിച്ച 3335 കോടി കർഷകർക്ക് നൽകണം -ജോസ് കെ. മാണി കോട്ടയം: റബര്‍ ഇറക്കുമതിയിലൂടെ കേന്ദ്രസർക്കാറിന് മൂന്നുവർഷമായി ലഭിച്ച 3335 കോടി ഇറക്കുമതിച്ചുങ്കം കർഷകർക്ക് നൽകണമെന്ന് കേരള കോൺഗ്രസ്-എം വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനും നിവേദനം നൽകിയിട്ടുണ്ട്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ലഭിക്കേണ്ട വിലയില്‍ വലിയനഷ്ടം സൃഷ്ടിക്കാൻ കാരണമായ ഇറക്കുമതിയിലൂടെ ലഭിക്കുന്ന ചുങ്കം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. ഇറക്കുമതിച്ചുങ്കം പ്രത്യേകം അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കണം. ഇറക്കുമതിച്ചുങ്കം റബര്‍ കര്‍ഷകരിെലത്തിക്കാന്‍ റബര്‍ വിലസ്ഥിരതപദ്ധതിയും ആര്‍.പി.എസ് സംവിധാനവും പ്രയോജനപ്പെടുത്തണം. റബർ വില നാലുവർഷത്തിനുള്ളിൽ കിലോക്ക് 208 രൂപയില്‍നിന്ന് 135 ലേക്ക് ഇടിഞ്ഞതോടെ കര്‍ഷകര്‍ക്ക് വരുമാനനഷ്ടം 73 രൂപയാണ്. പ്രതിവര്‍ഷ വരുമാനനഷ്ടം 3706 കോടിയും. മൂന്നുവര്‍ഷത്തെ വരുമാനനഷ്ടം 11,118 കോടിയുമാണ്. ഓരോ കിലോ റബര്‍ ഇറക്കുമതി ചെയ്യുമ്പോഴും കേന്ദ്രസര്‍ക്കാറിന് അന്താരാഷ്ട്ര റബര്‍ വിലയുടെ 25 ശതമാനം അല്ലെങ്കിൽ 30 രൂപ ചുങ്കമായി ലഭിച്ചിരുന്നു. 2013-14 ല്‍ സ്വാഭാവിക റബറി​െൻറ ഇറക്കുമതിച്ചുങ്കമായി 1263.27 കോടിയും 2014-15ല്‍ 1089.09 കോടിയും 2015-16ല്‍ 983.05 കോടിയും ഉൾപ്പെടെ 3335.42 കോടിയുമാണ് കേന്ദ്രസർക്കാറിന് അധികവരുമാനം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.