ഇ.വി കലാമണ്ഡലത്തിൽ വിദ്യാരംഭം

പത്തനംതിട്ട: അടൂർ ഇ.വി കലാമണ്ഡലത്തിൽ വിദ്യാരംഭവും വിജയദശമി ആഘോഷവും 30ന് നടക്കും. രാവിലെ എട്ടിന് സംഗീതജ്ഞൻ ജയൻ (ജയവിജയ) ഉദ്ഘാടനം ചെയ്യും. തമിഴ്നാട് കലൈകാവേരി കോളജി​െൻറ ഒാഫ് കാമ്പസ് സ​െൻററായ ഇവിടെ കർണാടക സംഗീതം, വിവിധ നൃത്തയിനങ്ങൾ, ചിത്രരചന, വാദ്യോപകരണങ്ങൾ എന്നിവയിലേക്ക് പ്രവേശനം അന്ന് ആരംഭിക്കുമെന്ന് ഡയറക്ടർ മാന്നാനം ബി. വാസുദേവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പറക്കോട് എൻ.വി. നമ്പ്യാതിരി ആചാര്യനെ ആദരിക്കും. സാംസ്കാരിക സമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോടിയാട്ട് രാമചന്ദ്രൻ, സുര്യൻ, കാവ്യ സൂര്യൻ, അജിത ഗേപാലകൃഷ്ണൻ എന്നിവരും സംബന്ധിച്ചു. മാധ്യമ സെമിനാർ ഇന്ന് പത്തനംതിട്ട: യൂത്ത് കമീഷൻ ആഭിമുഖ്യത്തിൽ ബുധനാഴ്ച ഉച്ചക്ക് 1.30ന് പത്തനംതിട്ട കാേതാലിക്കേറ്റ് കോളജിൽ മാധ്യമ സെമിനാർ നടത്തും. ജി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്യും. പി. വിദ്യ വിഷയം അവതരിപ്പിക്കും. വയോജനങ്ങൾക്ക് യാത്രക്കൂലിയിൽ ഇളവ് അനുവദിക്കണം പത്തനംതിട്ട: ട്രയിനിലെന്നപോലെ ബസുകളിലും വയോജനങ്ങൾക്ക് കുറഞ്ഞത് 50ശതമാനം യാത്രസൗജന്യം അനുവദിക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാറിൻറ കാലത്ത് നിയോഗിച്ച ബീരാൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുകയും ജറിയാട്രിക് ചികത്സ സ്വകാര്യ ആശുപത്രികളിലടക്കം ആരംഭിക്കുകയും വേണം. ജില്ല പ്രസിഡൻറ് രാജേന്ദ്രപണിക്കർ, സെക്രട്ടറി രാജേന്ദ്രൻ കർത്ത, ജോർജ് വർഗീസ് എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.